VBC NEWS THODUPUZHA

neyyasserykaran@gmail.com

98471 41115

Scrolling News

രോഗിയായ ഭാര്യയെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തി; കോട്ടയത്താണ് സംഭവം

കോട്ട‍യം: കിടപ്പു രോഗിയായ ഭാര്യയെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തി ഭർത്താവ്. മാന്താടിക്കവലയിൽ എലക്കോടത്ത് വീട്ടിൽ രമണിയെയാണ്(70) ഭർത്താവ് സോമൻ കൊലപ്പെടുത്തിയത്. ഇളയമകനെയും ഇയാൾ കൊലപ്പെടുത്താൻ ശ്രമിച്ചിരുന്നു. ശനിയാഴ്ച പുലർച്ചെ 1.30 ഓടെയാണ് കൊലപാതകം നടന്നത്. രമണിയെ കൊലപ്പെടുത്തിയതിന് ശേഷം സോമൻ ഇളയമകനെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. എന്നാൽ ഇളയമകൻ ശബ്ദ വച്ചതോടെ മൂത്ത മകൻ ഓടിയെത്തുകയും കൊലപാതക ശ്രമം തടയുകയുമായിരുന്നു. കിടങ്ങൂർ പൊലീസ് സ്ഥലത്തെത്തി സോമനെ കസ്റ്റഡിയിലെടുത്തു.

പത്തനംതിട്ടയിൽ മോഷണശ്രമത്തിനിടെ അയൽവാസി തീകൊളുത്തിയ സ്ത്രീ ചികിത്സയിലിരിക്കെ മരിച്ചു

പത്തനംതിട്ട: കീഴ്‌വായ്പൂരിൽ മോഷണശ്രമത്തിനിടെ അയൽവാസി തീകൊളുത്തിയ സ്ത്രീ മരിച്ചു. പുളമല വീട്ടിൽ ലതാകുമാരിയാണ്(62) മരിച്ചത്. ഗുരുതരമായി പൊളളലേറ്റ് ചികിത്സയിലായിരുന്ന സ്ത്രീ വെളളിയാഴ്ചയാണ് മരിച്ചത്. ഒക്റ്റോബർ ഒമ്പതിനാണ് അയൽവാസിയായ സുമയ്യ സുബൈർ(30) മോഷണശ്രമത്തിനിടെ ലതാകുമാരിയെ കെട്ടിയിട്ട് തീകൊളുത്തിയത്. ഓൺലൈൻ വായ്പാ ആപ്പുകളിലൂടെ സുമയ്യയ്ക്ക് ലക്ഷങ്ങളുടെ നഷ്ടമാണു ഉണ്ടായിരുന്നത്. എന്നാൽ, കടം വിട്ടാൻ ലതാകുമാരിയോട് പണം ചോദിച്ചപ്പോൾ നൽകിയിരുന്നില്ല. പിന്നീട് സ്വർണാഭരണങ്ങൾ ആവശ്യപ്പെടുകയായിരുന്നു സുമയ്യ. എന്നാൽ അതും ലതാകുമാരി നൽകാതെയിരുന്നതോടെ പിന്നീട് വീട്ടിൽ കയറി മോഷണം നടത്താനുളള പദ്ധതിയായി. വ്യാഴാഴ്ച …

പത്തനംതിട്ടയിൽ മോഷണശ്രമത്തിനിടെ അയൽവാസി തീകൊളുത്തിയ സ്ത്രീ ചികിത്സയിലിരിക്കെ മരിച്ചു Read More »

തിരുവനന്തപുരത്ത് ആർ.എസ്.എസ് പ്രവർത്തകൻ അനന്തുവിൻ്റെ ആത്മഹത‍്യയിൽ നിതീഷ് മുരളീധരനെതിരേ കേസ്

തിരുവനന്തപുരം: ആർഎസ്എസ് ശാഖയിൽ വച്ച് ലൈംഗികാതിക്രമം നേരിട്ടെന്ന് വെളിപ്പെടുത്തിയ ശേഷം പൊൻകുന്നം സ്വദേശി അനന്തു ജീവനൊടുക്കിയ കേസിൽ നിതീഷ് മുരളീധരനെതിരേ കേസെടുത്തു. തിരുവനന്തപുരം തമ്പാനൂർ പൊലീസ് പ്രക‍്യതി വിരുദ്ധ പീഡന വകുപ്പ് ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. തമ്പാനൂർ പൊലീസ് കേസെടുത്തെങ്കിലും കോട്ടയം പൊൻകുന്നം പൊലീസിനു കൈമാറിയിട്ടുണ്ട്. ആരോപണ വിധേയനായ നിതീഷ് മുരളീധരൻ ഒളിവിലാണെന്നാണ് പൊലീസ് പറ‍യുന്നത്. ഒക്റ്റോബർ ഒമ്പതിനായിരുന്നു ആർഎസ്എസ് ശാഖയിൽ വച്ച് ലൈംഗിക പീഡനം നേരിട്ടെന്ന് ഇൻസ്റ്റഗ്രാമിലൂടെ വെളിപ്പെടുത്തിയ ശേഷം അനന്തു ജീവനൊടുക്കിയത്.

മുല്ലപ്പെരിയാർ അണക്കെട്ടിൻ്റെ ഷട്ടറുകൾ തുറന്നു

കുമളി: കനത്ത മഴ തുടരുന്ന സാഹചര‍്യത്തിൽ മുല്ലപ്പെരിയാർ അണക്കെട്ടിൻ്റെ സ്പിൽവേ ഷട്ടറുകൾ തുറന്നു. പെരിയാർ നദിയുടെ ഇരുകരകളിലും താമസിക്കുന്നവർക്ക് ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. ശനിയാഴ്ച പുലർച്ചെ മൂന്നു മണിയോടെ ഡാമിലെ ജലനിരപ്പ് 136 അടിയിലെത്തിയിരുന്നു. നിലവിൽ 138.25 അടിയാണ് ഡാമിലെ ജലനിരപ്പ്. ഈ സാഹചര‍്യത്തിലാണ് ഡാമിൻറെ ഷട്ടറുകൾ തുറന്ന് ജലം പുറത്തേക്ക് ഒഴുക്കാൻ തീരുമാനിച്ചത്.

ആലപ്പുഴയിലെ മത്സ്യകന്യക ശിൽപ്പം പൊളിച്ചു മാറ്റാൻ തീരുമാനം

ആലപ്പുഴ: കനാൽക്കരയിൽ സ്ഥാപിച്ചിരിക്കുന്ന മത്സ്യകന്യക ശിൽപ്പം പൊളിച്ചു മാറ്റാൻ തീരുമാനം. പി.പി ചിത്തരഞ്ജൻ എംഎൽഎ കലക്റ്ററും കിഫ്ബി അധികൃതരുമായി നടത്തിയ ചർച്ചയ്ക്കൊടുവിലാണ് തീരുമാനമായിരിക്കുന്നത്. ജില്ലാ കോടതിപ്പാലത്തിൻറെ പുനർനിർമാണപ്രവർത്തനങ്ങൾക്ക് ശിൽപ്പം തടസ്സമാണെന്ന് കിഫ്ബിയും കരാർ കമ്പനിയും ചൂണ്ടിക്കാണിച്ചിരുന്നു. ആദ്യം ശിൽപ്പം അപ്പാടെ മാറ്റിസ്ഥാപിക്കാനായിരുന്നു നീക്കം. എന്നാൽ ഇതു പ്രായോഗികമല്ലാത്തതിനാൽ പൊളിച്ചു മാറ്റാമെന്ന് തീരുമാനിക്കുകയായിരുന്നു. 2024 ഓഗസ്റ്റിലാണ് പാലം നിർമാണം ആരംഭിച്ചത്. 2026 ഓഗസ്റ്റിൽ നിർമാണം പൂർത്തിയാക്കുമെന്നാണ് പ്രതീക്ഷ. നിലവിൽ പാതി നിർമാണം പോലും പൂർത്തിയായിട്ടില്ല. കനാലിനരികിൽ കോൺക്രീറ്റ് കട്ടയിലാണ് …

ആലപ്പുഴയിലെ മത്സ്യകന്യക ശിൽപ്പം പൊളിച്ചു മാറ്റാൻ തീരുമാനം Read More »

പാലിയേക്കരയിൽ ടോൾ വിലക്ക് നീക്കി

കൊച്ചി: ഇടപ്പളളി – മണ്ണുത്തി ദേശീയപാതയിൽ പാലിയേക്കരയിലെ ടോൾ വിലക്ക് നീക്കി ഹൈക്കോടതി. പഴയ നിരക്കിൽ തന്നെയാകും ടോൾ ഈടാക്കുക. പുതുക്കിയ ടോൾ ഈടാക്കരുതെന്ന് ഹൈക്കോടതിയുടെ നിർദേശമുണ്ട്. 71 ദിവസത്തിനു ശേഷമാണ് വിലക്ക് കോടതി നീക്കിയത്. ഓഗസ്റ്റ് ആറിനാണ് ടോൾ പിരിവിന് ഹൈക്കോടതി വിലക്കേർപ്പെടുത്തിയിരുന്നത്. ടോൾ പിരിവ് വിലക്കിയ ഇടക്കാല ഉത്തരവ് നീക്കുന്നത് സംബന്ധിച്ച് ഹർജി വെളളിയാഴ്ച പരിഗണിക്കുന്നതിനിടെയായിരുന്നു കോടതിയുടെ ഉത്തരവ്. പത്ത് ദിവസത്തിന് ശേഷം സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി കോടതി വീണ്ടും പരിഗണിക്കും. പാലിയേക്കരയിലെ എല്ലാ പ്രശ്നങ്ങളും …

പാലിയേക്കരയിൽ ടോൾ വിലക്ക് നീക്കി Read More »

പഞ്ചാബിൽ ആക്രി ഇടപാടുകാരനിൽ നിന്ന് ലക്ഷങ്ങൾ കൈക്കൂലി വാങ്ങിയ ഐ.പി.എസ് ഓഫിസർ അറസ്റ്റിൽ

ചണ്ഡിഗഡ്: ആക്രി ഇടപാടുകാരനിൽ നിന്ന് 8 ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ പഞ്ചാബിലെ ഐപിഎസ് ഓഫിസർ ഹർചരൺ സിങ് ഭുല്ലാർ അറസ്റ്റിൽ. സിബിഐ ആണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ ആഡംബര വാച്ചുകൾ ഉൾപ്പെടെ കണക്കിൽ പെടാത്ത നിരവധി വസ്തുക്കളും കോടിക്കണക്കിന് പണവും പിടിച്ചെടുത്തിട്ടുണ്ട്. 5 കോടി രൂപ, 22 ആഡംബര വാച്ച്,മേഴ്സിഡസ്, ഓഡി കാറുകൾ, 40 ലിറഅറർ വിദേശ മദ്യം, ഡബിൾ ബാരൽ ഗൺ , പിസ്റ്റൾ, റിവോൾവ‌ർ, എയർ ഗൺ, വെടിയുണ്ടകൾ, …

പഞ്ചാബിൽ ആക്രി ഇടപാടുകാരനിൽ നിന്ന് ലക്ഷങ്ങൾ കൈക്കൂലി വാങ്ങിയ ഐ.പി.എസ് ഓഫിസർ അറസ്റ്റിൽ Read More »

അസമിലെ സൈനിക ക്യാംപിന് നേരെ ഗ്രനേഡ് ആക്രമണം; മൂന്ന് സൈനികർക്ക് പരുക്ക്

ദിസ്പുർ: അസമിലെ സൈനിക ക്യാംപിന് നേരെ നടന്ന ഗ്രനേഡ് ആക്രമണത്തിൽ മൂന്ന് സൈനികർക്ക് പരുക്ക്. വെളളിയാഴ്ച പുലർച്ചെയാണ് അസമിലെ ടിൻസുകിയയിലെ ഇന്ത്യൻ സൈനിക ക്യാംപിന് നേരെ മണിക്കൂറുകൾ നീണ്ട് നിന്ന നെടിവയ്പ്പും ഗ്രനേഡ് സ്ഫോടനങ്ങളും നടന്നത്. ഇന്ത്യൻ ആർമിയുടെ 19 ഗ്രനേഡിയേഴ്സ് യൂണിറ്റ് ക്യാംപ് ലക്ഷ്യമിട്ടായിരുന്നു ആക്രമണം നടന്നതെന്നാണ് വിവരം. ആക്രണം നടത്തിയവരെ കണ്ടെത്തുന്നതിനുളള തെരച്ചിൽ പുരോഗമിക്കുകയാണ്. ജൂലൈയിൽ മ്യാൻമറിലെ സഗെങ് മേഖലയിലെ ഉൾഫ – ഐ ക്യാംപിനു നേരെയുണ്ടായ ആക്രമണത്തിനുളള തിരിച്ചടിയായിരിക്കാം എന്നാണ് സൂചന.

ദുൽക്കർ സൽമാൻ്റെ ഡിഫൻഡർ വാഹനം കസ്റ്റംസ് തിരിച്ചു നൽകും

കൊച്ചി: ഓപ്പറേഷൻ നുംഖോറിൻ്റെ ഭാഗമായി നടൻ ദുൽക്കർ സൽമാനിൽ നിന്ന് പിടിച്ചെടുത്ത ലാൻഡ് റോവർ ഡിഫൻഡർ വാഹനം തിരിച്ചു നൽകാനൊരുങ്ങി കസ്റ്റംസ്. ബാങ്ക് ഗ‍്യാരണ്ടിയിലാണ് തിരിച്ചു നൽകുന്നത്. കസ്റ്റംസ് അഡീഷണൽ കമ്മിഷണറുടെതാണ് തീരുമാനം. നിലവിൽ വാഹനം അന്വേഷണ പരിധിയിലായതിനാൽ നിബന്ധനകൾ ഏർപ്പെടുത്തിയേക്കും. ഭൂട്ടാൻ വാഹനക്കടത്തുമായി ബന്ധപ്പെട്ട് കസ്റ്റംസ് നടത്തിയ പരിശോധനയിലാണ് നടൻറെ മൂന്ന് വാഹനങ്ങൾ പിടിച്ചെടുത്തത്. ഇതിൽ ഡിഫൻഡർ വാഹനം വിട്ടുകിട്ടണമെന്നാവശ‍്യപ്പെട്ട് ദുൽക്കർ കോടതിയെ സമീപിച്ചിരുന്നു. പിന്നീട് വാഹനം വിട്ടുനൽകുന്ന കാര‍്യം പരിഗണിക്കണമെന്ന് ഹൈക്കോടതി ഇടക്കാല ഉത്തരവിറക്കിയിരുന്നു.

സംഗീത സംവിധായകൻ ഔസേപ്പച്ചൻ ബി.ജെ.പി വികസന മുന്നേറ്റ ജാഥയിൽ

തൃശൂർ: ബിജെപി വികസന മുന്നേറ്റ ജാഥയിൽ പങ്കെടുത്ത് സംഗീത സംവിധായകൻ ഔസേപ്പച്ചൻ. ഔസേപ്പച്ചനൊപ്പം രാഷ്ട്രീയ നിരീക്ഷകൻ ഫക്രുദിൻ അലിയും വേദിയിലെത്തി. ബിജെപി സംസ്ഥാന ഉപാധ‍്യക്ഷൻ ബി ഗോപാലകൃഷ്ണനാണ് ജാഥ നയിക്കുന്നത്. ഇരുവരെയും ഗോപാലകൃഷ്ണൻ ബിജെപിയിലേക്ക് ക്ഷണിച്ചു. രാജ‍്യത്തിനു വേണ്ടി ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്നു പറഞ്ഞ ഔസേപ്പച്ചൻ രാജ‍്യത്തിൻറെ വളർച്ചയ്ക്കു വേണ്ടി പ്രവർത്തിക്കുന്ന ആളാണ് ഗോപാലകൃഷ്ണനെന്നും പറഞ്ഞു. ഗോപാലകൃഷ്ണൻ നല്ല നേതാവാണെന്നും നേതൃനിരയിലേക്ക് വരാൻ യോഗ‍്യനാണെന്നും ഫക്രുദിൻ അലിയും പറഞ്ഞു.