VBC NEWS THODUPUZHA

neyyasserykaran@gmail.com

98471 41115

Scrolling News

പേരാമ്പ്ര സംഘർഷത്തിൽ രണ്ട് കോൺഗ്രസ് പ്രവർത്തകർ കസ്റ്റഡിയിൽ

കോഴിക്കോട്: പേരാമ്പ്ര സംഘർഷത്തിൽ കോൺഗ്രസ് പ്രവർത്തകരായ രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. കോൺഗ്രസ് പ്രവർത്തകനായ മണി പൈതോത്ത്, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി വിനോദൻ കല്ലൂർ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ ദിവസമായിരുന്നു പേരാമ്പ്ര സികെജി കോളെജിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് യുഡിഎഫും എൽഡിഎഫും തമ്മിൽ തർക്കമുണ്ടായതും സംഘർഷത്തിന് വഴിയൊരുക്കിയതും. പേരാമ്പ്ര സികെജി കോളെജിലെ യൂണിയൻ തെരഞ്ഞെടുപ്പിൽ കെഎസ്‌യു ചെയർമാൻ സ്ഥാനം സ്വന്തമാക്കിയിരുന്നു. തൊട്ടു പിന്നാലെ ‍യുഡിഎഫ് നടത്തിയ ആഘോഷ പ്രകടനം പൊലീസ് തടഞ്ഞതിനെത്തുടർന്നാണ് പ്രശ്നങ്ങൾ ആരംഭിച്ചത്. തർക്കത്തെത്തുടർന്ന് യുഡിഎഫ് …

പേരാമ്പ്ര സംഘർഷത്തിൽ രണ്ട് കോൺഗ്രസ് പ്രവർത്തകർ കസ്റ്റഡിയിൽ Read More »

പ്ലാസ്റ്റിക് കുപ്പി സൂക്ഷിച്ചതിന് കെഎസ്ആർടിസി ഡ്രൈവറെ സ്ഥലം മാറ്റിയ നടപടി റദ്ദാക്കി ഹൈക്കോടതി

കൊച്ചി: കെഎസ്ആർടിസി ബസിൽ പ്ലാസ്റ്റിക് കുപ്പി സൂക്ഷിച്ചതിന് ഡ്രൈവറെ സ്ഥലം മാറ്റിയ ഗതാഗത വകുപ്പിൻറെ നടപടി ഹൈക്കോടതി റദ്ദാക്കി. മതിയായ കാരണം ഇല്ലാതെയാണ് സ്ഥലം മാറ്റമെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതിയുടെ ഉത്തരവ്. ഡ്രൈവറായ ജയ്മോൻ‌ ജോസഫിനെ പൊൻകുന്നം ഡിപ്പോയിൽ തന്നെ തുടരാൻ അനുവദിക്കണമെന്ന് കെഎസ്ആർടിസിയോട് കോടതി നിർദേശിച്ചു. ദീർഘദൂരം കുടിവെള്ളം ബസിൽ സൂക്ഷിക്കുന്നത് അത‍്യാവശ‍്യമാണെന്ന് പറഞ്ഞ കോടതി അത് തെറ്റായി കണക്കാക്കാൻ സാധിക്കില്ലെന്ന് വ‍്യക്തമാക്കി.

ഹിജാബ് വിവാദം; കുട്ടിക്ക് മാനസിക ബുദ്ധിമുട്ടുണ്ടായാൽ ഉത്തരവാദിത്വം സ്കൂളിനാണെന്ന് മന്ത്രി

കൊച്ചി: പളളുരുത്തി സെൻറ്. റീത്താസ് സ്കൂളിലെ ഹിജാബ് വിവാദത്തിൽ കുട്ടിക്ക് സംരക്ഷണം നൽകുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. കുട്ടി സ്കൂളിൽ നിന്നും മാറാൻ കാരണക്കാരായവർ മറുപടി നൽകേണ്ടി വരുമെന്നും മന്ത്രി പറഞ്ഞു. കുട്ടി ഹിജാബ് ധരിക്കരുതെന്ന് പറഞ്ഞത് ശിരോവസ്ത്രമിട്ട പ്രിൻസിപ്പലാണെന്നും മന്ത്രി പറഞ്ഞു. കുട്ടിക്ക് മാനസിക ബുദ്ധിമുട്ടുണ്ടായാൽ ഉത്തരവാദിത്വം സ്കൂളിനാണ്. യൂണിഫോം നിറമുളള ശിരോവസ്ത്രം അനുവദിക്കുകയാണ് വേണ്ടത്. സർക്കാരിന് മറുപടി പറയേണ്ടത് ലീഗൽ അഡ്വൈസറല്ലെന്നും ചർച്ച ചെയ്ത് തീർക്കേണ്ട വിഷയം സ്കൂൾ മാനേജ്മെൻറ് വഷളക്കിയെന്നും മന്ത്രി …

ഹിജാബ് വിവാദം; കുട്ടിക്ക് മാനസിക ബുദ്ധിമുട്ടുണ്ടായാൽ ഉത്തരവാദിത്വം സ്കൂളിനാണെന്ന് മന്ത്രി Read More »

ശബരിമലയിലെ സ്വർണ മോഷണ കേസ്; ഉണ്ണികൃഷ്ണൻ പോറ്റിയെ കോടതിയിലെത്തിച്ചു

റാന്നി: ശബരിമലയിലെ ദ്വാരപാലക ശിൽപ്പത്തിൻറെ സ്വർണപ്പാളി നഷ്ടപ്പെട്ടതുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായ ഉണ്ണികൃഷ്ണൻ പോറ്റിയെ കോടതിയിലെത്തിച്ചു. ഉച്ചയ്ക്ക് 12 മണിയോടെ റാന്നി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും. പത്ത് മണിക്കൂർ നീണ്ട ചോദ‍്യം ചെയ്യലിനൊടുവിലാണ് വെള്ളിയാഴ്ച പുലർച്ചയോടെ പ്രത‍്യേക അന്വേഷണ സംഘം ഉണ്ണികൃഷ്ണൻ‌ പോറ്റിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ചോദ‍്യം ചെയ്യലിൽ നിർണായക വിവരങ്ങൾ ലഭിച്ചതായാണ് വിവരം. സ്വർണം മോഷ്ടിച്ചതായി ഉണ്ണികൃഷ്ണൻ പോറ്റി സമ്മതിച്ചതായാണ് സൂചന.

ശബരിമലയിലെ സ്വർണ മോഷണ കേസിൽ ഉണ്ണികൃഷ്ണൻ പോറ്റി കസ്റ്റഡിയിൽ

പത്തനംതിട്ട: ശബരിമല ക്ഷേത്രത്തിലെ ദ്വാരപാലകശിൽപ്പത്തിൻറെ പാളികളിൽ നിന്ന് സ്വർണം നഷ്ടപ്പെട്ടതുമായി ബന്ധപ്പെട്ട കേസിൽ ഉണ്ണികൃ‌ഷ്ണൻ പോറ്റി കസ്റ്റഡിയിൽ. പ്രത്യേക അന്വേഷണ സംഘമാണ് ഇയാളെ കസ്റ്റഡിയിലെടുത്തിയിരിക്കുന്നത്. ഇയാളെ ചോദ്യം ചെയ്തു കൊണ്ടിരിക്കുകയാണ്. വൈകാതെ അറസ്റ്റ് രേഖപ്പെടുത്തിയേക്കും. രഹസ്യ കേന്ദ്രത്തിലാണ് ചോദ്യം ചെയ്തു കൊണ്ടിരിക്കുന്നത്.

നെന്മാറ സജിത കൊലക്കേസിൽ ശിക്ഷാവിധി ശനിയാഴ്ച

പാലക്കാട്: നെന്മാറ സജിത കൊലക്കേസിൽ ശിക്ഷാവിധി ശനിയാഴ്ചയിലേക്ക് മാറ്റി. പാലക്കാട് അഡീഷണൽ ജില്ലാ കോടതിയാണ് ശിക്ഷാവിധി മാറ്റിയത്. വിഡിയോ കോൺഫറൻസ് മുഖേനയായിരുന്നു ചെന്താമരയെ കോടതിയിൽ ഹാജരാക്കിയത്. ചെന്തമാരയ്ക്ക് വധശിക്ഷ നൽകണമെന്നാണ് പ്രോസിക‍്യൂഷൻ വാദിച്ചത്. രാജീവ് ഗാന്ധി വധക്കേസ് പരാമർശിച്ചായിരുന്നു പ്രോസിക‍്യൂഷൻറെ വാദം. ചെന്താമര കുറ്റക്കാരനാണെന്ന് കഴിഞ്ഞ 14ന് കോടതി വിധിച്ചിരുന്നു. കൊലപാതകം, തെളിവ് നശിപ്പിക്കൽ, അതിക്രമിച്ച് കടക്കൽ തുടങ്ങിയ കുറ്റങ്ങൾ പ്രതിക്കെതിരേ തെളിഞ്ഞിരുന്നു. 2019 ഓഗസ്റ്റ് 31നാണ് പോത്തുണ്ടി തിരുത്തമ്പാടം ബോയൻസ് കോളനിയിലെ 35 വയസുള്ള സജിത‌യെ …

നെന്മാറ സജിത കൊലക്കേസിൽ ശിക്ഷാവിധി ശനിയാഴ്ച Read More »

പാലക്കാട്ടെ വിദ‍്യാർത്ഥിയുടെ ആത്മഹത‍്യയിൽ അധ‍്യാപകർക്ക് സസ്പെൻഷൻ

പാലക്കാട്: പാലക്കാട് കണ്ണാടി ഹയർ സെക്കൻഡറി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ‍്യാർത്ഥി ജീവനൊടുക്കിയ സംഭവത്തിൽ ആരോപണ വിധേയരായ അധ‍്യാപകർക്കെതിരേ നടപടി സ്വീകരിച്ച് സ്കൂൾ മാനേജ്മെൻ്റ്. സ്കൂളിലെ പ്രധാന അധ‍്യാപികയായ ലിസി, ക്ലാസ് ടീച്ചർ ആശ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. കഴിഞ്ഞ ദിവസമായിരുന്നു പാലക്കാട് പല്ലൻചാത്തന്നൂർ സ്വദേശിയായ അർജുൻ വീട്ടിൽ വച്ച് ജീവനൊടുക്കിയത്. വിദ‍്യാർത്ഥിയുടെ മരണത്തിനു പിന്നാലെ സ്കൂളിലെ അധ‍്യാപികയായ ആശക്കെതിരേ അർജുൻറെ കുടുംബം രംഗത്തെത്തിയിരുന്നു. ഇൻസ്റ്റഗ്രാമിൽ‌ കുട്ടികൾ തമ്മിൽ മെസേജ് അയച്ചതിന് പിന്നാലെ അധ്യാപിക ഭീഷണിപ്പെടുത്തിയെന്നും ജയിലിലിടുമെന്നും …

പാലക്കാട്ടെ വിദ‍്യാർത്ഥിയുടെ ആത്മഹത‍്യയിൽ അധ‍്യാപകർക്ക് സസ്പെൻഷൻ Read More »

സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് പീഡപ്പിക്കാൻ ശ്രമിച്ച അസോസിയേറ്റ് ഡയറക്റ്റർ ദിനിൽ ബാബുവിനെതിരേ കേസെടുത്തു

കൊച്ചി: സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ അസോസിയേറ്റ് ഡയറക്റ്റർ ദിനിൽ ബാബുവിനെതിരേ പൊലീസ് കേസെടുത്തു. എറണാകുളം സൗത്ത് പൊലീസാണ് കേസെടുത്തത്. യുവതിയെ വിളിച്ചു വരുത്തി അപമാനിക്കാൻ ശ്രമിച്ചുവെന്നാണ് പരാതി. ദുൽക്കർ സൽമാൻറെ വേഫെറർ ഫിലിംസിൻറെ പേരിലാണ് ഇയാൾ കാസ്റ്റിങ് കൗച്ച് നടത്തിയത്. വേഫെറർ ഫിലിംസിനെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചെന്ന ആരോപിച്ച് ദിനിലിനെതിരേ പരാതി നൽകിയിട്ടുണ്ട്. തേവര പൊലീസ് സ്റ്റേഷനിലും ഫെഫ്കയിലുമാണ് വേഫെറർ ഫിലിംസ് പരാതി നൽകിയത്. ദിനിൽ ബാബുവുമായി വേഫെറർ ഫിലിംസിന് ബന്ധമില്ലെന്നും വേഫെററിൻറെ …

സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് പീഡപ്പിക്കാൻ ശ്രമിച്ച അസോസിയേറ്റ് ഡയറക്റ്റർ ദിനിൽ ബാബുവിനെതിരേ കേസെടുത്തു Read More »

റഷ‍്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് നിർത്തുമെന്ന് മോദി ഉറപ്പ് നൽകിയെന്ന് ട്രംപ്

വാഷിങ്ടൺ: റഷ‍്യയിൽ നിന്നും എണ്ണ വാങ്ങുന്നത് ഇന്ത‍്യ അവസാനിപ്പിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഉറപ്പ് നൽകിയെന്ന് യുഎസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ്. രണ്ടു ദിവസം മുൻപ് മോദി ഇക്കാര‍്യം തന്നോട് പറഞ്ഞുവെന്നാണ് ട്രംപ് പറയുന്നത്. എന്നാൽ ഇക്കാര‍്യം ഇന്ത‍്യൻ എംബസിയോ ഇന്ത‍്യയോ ഔദ‍്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. റഷ‍്യയെ സാമ്പത്തികമായി ഒറ്റപ്പെടുത്തുന്നതിനുള്ള ചുവടുവയ്പ്പായിരിക്കും ഇതെന്നും ഒറ്റയടിക്ക് നിർത്താൻ കഴിയില്ലെന്നും ട്രംപ് പറഞ്ഞു. വൈറ്റ് ഹൗസിൽ നടന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു ട്രംപ്.

കൊച്ചിയിൽ എം.ഡി.എം.എ നൽകി അധ‍്യാപികയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ പ്രതികൾ അറസ്റ്റിൽ

കൊച്ചി: മാരക മയക്കുമരുന്നായ എംഡിഎംഎ നൽകി കോളെജ് അധ‍്യാപികയെ കൂട്ടബലാത്സംഗം ചെയ്ത പ്രതികൾ അറസ്റ്റിൽ. മലപ്പുറം സ്വദേശിയായ ഫിറോസ്(28) കോട്ടയം സ്വദേശി മാർട്ടിൻ ആന്‍റണി(27) എന്നിവരാണ് അറസ്റ്റിലായത്. ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് അധ‍്യാപിക കളമേശരി പൊലീസിൽ പരാതി നൽകിയത്. എംഡിഎംഎ നൽകി ബോധം കെടുത്തിയ ശേഷം ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് പരാതിയിൽ പറയുന്നത്. ഒറ്റയ്ക്കും കൂട്ടമായും നിരവധി തവണ ബലാത്സംഗം ചെയ്തതായും പരാതിയിൽ പറയുന്നു. നെടുമ്പാശേരിയിലെയും കളമശേരിയിലെയും ഫ്ളാറ്റിൽ വച്ചാണ് സംഭവം നടന്നത്.