VBC NEWS THODUPUZHA

neyyasserykaran@gmail.com

98471 41115

Scrolling News

ഡൽഹിയിൽ 16 വിദ്യാർത്ഥിനികളെ പീഡിപ്പിച്ച ആൾദൈവത്തിനെതിരേ കേസെടുത്തു

ന്യൂഡൽഹി: ഡൽഹിയിൽ സ്വയം പ്രഖ്യാപിത ആൾദൈവത്തിനെതിരേ പരാതിയുമായി വിദ്യാർഥികളായ പതിനാറിലധികം പെൺകുട്ടികൾ രംഗത്തെത്തി. ഡൽഹിയിലെ ഒരു മാനേജ്‌മെൻറ് സ്ഥാപനത്തിലെ നിരവധി വിദ്യാർഥിനികളാണ് ലൈംഗിക പീഡന പരാതി നൽകിയത്. സ്വയം പ്രഖ്യാപിത ആൾദൈവമായ സ്വാമി ചൈതന്യാനന്ദ സരസ്വതി എന്നും പാർത്ഥ സാർത്തി എന്നും അറിയപ്പെടുന്ന ആൾദൈവത്തിനെതിരേ വസന്ത് കുഞ്ച് നോർത്ത് പൊലീസ് കേസെടുത്തു. ഭാരതീയ നാഗരിക് സുരക്ഷാ സംഹിത(ബി.എൻ.എസ്.എസ്) സെക്ഷൻ 183 പ്രകാരം മജിസ്ട്രേറ്റിന് മുന്നിൽ 15 ഓളം വിദ്യാർഥികൾ മൊഴികൾ രേഖപ്പെടുത്തിയിട്ടുണ്ട്. പ്രതിയുടെ കൈവശം ഐക്യരാഷ്ട്രസഭയുടെ നമ്പർ …

ഡൽഹിയിൽ 16 വിദ്യാർത്ഥിനികളെ പീഡിപ്പിച്ച ആൾദൈവത്തിനെതിരേ കേസെടുത്തു Read More »

വിഴിഞ്ഞത്ത് സ്കൂൾ ബസ് മതിലിൽ ഇടിച്ചു കയറി വിദ്യാർത്ഥികൾക്ക് പരുക്ക്

തിരുവനന്തപുരം: വിഴിഞ്ഞത്ത് നിയന്ത്രണം വിട്ട സ്കൂൾ ബസ് മതിലിൽ ഇടിച്ചു കയറി അപകടം. വിപിഎസ് മലങ്കര ഹയർസെക്കണ്ടറി സ്കൂളിൻറെ ബസാണ് അപകടത്തിൽപെട്ട്. 15 ഓളം കുട്ടികൾക്ക് പരുക്കേറ്റിട്ടുണ്ട്. പരുക്കേറ്റ കുട്ടികളെ വിഴിഞ്ഞം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. ആരുടെയും പരുക്ക് ഗുരുതരമല്ല.

മിഷൻ വൈൽഡ് പിഗ്; കൊന്നത്തടി പഞ്ചായത്തിന്റെയും വനം വകുപ്പിന്റെയും നേതൃത്വത്തിൽ കാട്ടുപന്നിയെ വെടിവച്ചു കൊന്നു

ഇടുക്കി: കഴിഞ്ഞ കുറച്ച് നാളുകളായി കൊന്നത്തടി പഞ്ചായത്തിന്റെ വിവിധമേഖലകളിൽ കാട്ടുപന്നി ശല്യം അതിരൂക്ഷമാണ്. കാട്ടുപന്നി ശല്യം പ്രതിരോധിക്കാൻ ശക്തമായ ഇടപെടൽ വേണമെന്നവശ്യം പ്രദേശവാസികൾക്കിടയിൽ നിലനിൽക്കെയാണ് കൊന്നത്തടി പഞ്ചായത്തിന്റെയും വനം വകുപ്പിന്റെയും നേതൃത്വത്തിൽ മിഷൻ വൈൽഡ് പിഗിന്റെ ഭാഗമായി നടത്തിയ ഡ്രൈവിലൂടെ പ്രദേശത്ത് നാശം വരുത്തിയ കാട്ടുപന്നികളിൽ ഒന്നിനെ വെടിവച്ച് കൊന്നത്.ജനവാസ മേഖലയിൽ ഇറങ്ങി അതിക്രമം കാണിക്കുന്ന കാട്ടുപന്നികളെ അംഗീകൃത ഷൂട്ടറുടെ സാന്നിധ്യത്തിൽ വെടിവയ്ക്കാമെന്ന 2022ലെ ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ ഉത്തരവ് പിന്തുടർന്നാണ് നടപടി. ഏകദേശം രണ്ടു …

മിഷൻ വൈൽഡ് പിഗ്; കൊന്നത്തടി പഞ്ചായത്തിന്റെയും വനം വകുപ്പിന്റെയും നേതൃത്വത്തിൽ കാട്ടുപന്നിയെ വെടിവച്ചു കൊന്നു Read More »

എം.എസ് സുബ്ബലക്ഷ്മി പുരസ്കാരം നേടി കെ.ജെ യേശുദാസ്, കലൈ മാമണി പുരസ്കാരം ​ഗായിക ശ്വേത മോഹനും നടി സായ് പല്ലവിക്കും

ചെന്നൈ: തമിഴ്നാട് സർക്കാരിൻ്റെ എം.എസ് സുബ്ബലക്ഷ്മി പുരസ്കാരം ഗായകൻ കെ.ജെ. യേശുദാസിന്. സംഗീത മേഖലയ്ക്ക് നൽകിയ സംഭാവനകൾ പരിഗണിച്ചാണ് പുരസ്കാരം. ഒക്റ്റോബറിൽ ചെന്നൈയിൽ വച്ച് പുരസ്കാര വിതരണം നടക്കും. ഗായിക ശ്വേത മോഹൻ, നടി സായി പല്ലവി, നടന്മാരായ എസ്.ജെ സൂര്യ, വിക്രം, പ്രഭു, ജയ വി.സി, ഗുഹനാഥൻ, സംവിധായകൻ ലിംഗുസ്വാമി, ഗാനരചയിതാവ് വിവേക, പി.ആർ.ഒ ഡയമണ്ട് ബാബു, നടൻ മണികണ്ഠൻ‌, ജോർജ് മാരിയൻ, ഛായാഗ്രാഹകൻ സന്തോഷ് കുമാർ, പിആർഒ നികിൽ മരുകൻ എന്നിവ എന്നിവർ കലൈ …

എം.എസ് സുബ്ബലക്ഷ്മി പുരസ്കാരം നേടി കെ.ജെ യേശുദാസ്, കലൈ മാമണി പുരസ്കാരം ​ഗായിക ശ്വേത മോഹനും നടി സായ് പല്ലവിക്കും Read More »

ഉടുമ്പന്നൂർ ടൗണിൽ മോഷണം തുടർക്കഥയാകുന്നു; പോലീസ് അനാസ്ഥയിലെന്ന് വ്യാപാരികൾ

ഉടുമ്പന്നൂർ: മോഷ്ടാവിനെകൊണ്ടു വലഞ്ഞ് ഉടുമ്പന്നൂർ ടൗൺ. കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിൽ അഞ്ചു സ്ഥാപനങ്ങൾ കുത്തി തുറന്ന് മോഷണവും മോഷണശ്രമവും നടത്തി കള്ളൻ വിലസുകയാണ്. ഉടുമ്പന്നൂരിലെ രണ്ടുകടകളിലാണ് ചെവ്വാഴ്ച വെളുപ്പിന് കള്ളൻകയറിയത്. പനച്ചിക്കൽഹംസ, കാവാട്ട് അഷറഫ് എന്നിവരുടെ കടകളിലാണ് മോഷണം നടന്നത്. വെളുപ്പിന് മൂന്നു മുതൽ 3.30 വരെയുള്ള സമയത്താണ് മോഷണം. കുറച്ചു ദിവസം മുമ്പ്  പറമ്പുകാട്ട് ഷാജിയുടെ കടയിലും മോഷണം നടന്നു. കരിമണ്ണുർ പോലീസ് അന്വേഷണം നടത്തുന്നുണ്ട്. മോഷ്ടാവിന്റ മുഖം മറച്ച ദൃശ്യം സിസിടിവിയിൽപതിഞ്ഞിണ്ട്. ഇതിനന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം …

ഉടുമ്പന്നൂർ ടൗണിൽ മോഷണം തുടർക്കഥയാകുന്നു; പോലീസ് അനാസ്ഥയിലെന്ന് വ്യാപാരികൾ Read More »

സിംഗപ്പൂരിൽ‌ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ ഇന്ത്യൻ വംശജനെ കോടതി ശിക്ഷിച്ചു

സിംഗപ്പൂർ: യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ ഇന്ത്യൻ വംശജനെ ശിക്ഷിച്ച് കോടതി. അങ്കിത് ശർമയെന്ന 46 കാരനെയാണ് കോടതി ശിക്ഷിച്ചത്. ചൂരൽ കൊണ്ടുളള അടിക്കും നാല് വർഷം തടവിനുമാണ് കോടതി പ്രതിയെ ശിക്ഷിച്ചത്. 2023 ലാണ് അങ്കിത് യുവതിയെ ഒരു സഹപ്രവർത്തക വഴി പരിചയപ്പെടുന്നത്. ചാൻഗീ സിറ്റി പോയിൻറ് മാളിൽ വച്ചായിരുന്നു ഇവർ പരിച‍യപ്പെട്ടത്. ആദ്യം ജോലി സംബന്ധമായ കാര്യങ്ങളായിരുന്നു യുവതിയുമായി അങ്കിത് സംസാരിച്ചിരുന്നത്. എന്നാൽ പിന്നീട് അത് അശ്ലീല രീതിയിലേക്കുളള സംസാരം അയപ്പോൾ യുവതി അതിനെ …

സിംഗപ്പൂരിൽ‌ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ ഇന്ത്യൻ വംശജനെ കോടതി ശിക്ഷിച്ചു Read More »

കൊൽക്കത്തയിൽ കനത്ത മഴയിൽ ഏഴ് പേർ മരിച്ചു

കൊൽക്കത്ത: ശക്തമായ മഴയെ തുടർന്ന് കൊൽക്കത്തയിൽ മരിച്ചവരുടെ എണ്ണം 7 ആയി. വിവിധയിടങ്ങളിലായി വിവിധ സാഹചര്യങ്ങളാണ് 7 മരണങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. തിങ്കളാഴ്ച രാത്രി ആരംഭിച്ച മഴ ചൊവ്വാഴ്ച വരെ തുടർച്ചയായി പെയ്തതോടെയാണ് കോൽക്കത്തയുടെ വിവിധ പ്രദേശങ്ങളിൽ വെള്ളം ക‍യറി. ഇത് ആളുകളെ ദുരിതത്തിലാക്കി. താഴ്ന്ന പ്രദേശങ്ങളിലെല്ലാം വീടുകളിൽ വെള്ളം കയറി. സബർബൻ റെയിൽ, മെട്രൊ സർവീസുകൾ എന്നിവ തടസപ്പെട്ടു. ‌നിരവധി സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. വിവിധ വിമാന കമ്പനികൾ മഴ കണക്കിലെടുത്ത് യാത്രാ മുന്നറിയിപ്പുകൾ നൽകി. …

കൊൽക്കത്തയിൽ കനത്ത മഴയിൽ ഏഴ് പേർ മരിച്ചു Read More »

കരുണാനിധിയുടെ പ്രതിമ സ്ഥാപിക്കുന്നതിന് പൊതുപണം ഉപയോഗിക്കാനുള്ള നീക്കത്തിനെതിരേ സുപ്രീംകോടതി

ന്യൂഡൽഹി: അന്തരിച്ച മുൻ മുഖ്യമന്ത്രി എം. കരുണാനിധിയുടെ പ്രതിമ സ്ഥാപിക്കുന്നതിന് പൊതുപണം ഉപയോഗിക്കാനുള്ള തമിഴ്നാട് സർക്കാരിൻറെ നീക്കത്തിനെതിരേ രൂക്ഷ വിമർശനവുമായി സുപ്രീംകോടതി. അനുമതി നിഷേധിച്ചുകൊണ്ടുള്ള ഹൈക്കോടതി ഉത്തരവിനെതിരേയാണ് ഡിഎംകെ സർക്കാർ സുപ്രീംകോടതിയെ സമീപിച്ചിരുന്നത്. മുൻകാല നേതാക്കളെ മഹത്വവത്ക്കരിക്കാൻ എന്തിനാണ് പൊതുപണം ഉപയോഗിക്കുന്നതെന്ന് കോടതി ചോദിച്ചു. അനുമതി നൽകാനാവില്ലെന്ന് ഹൈക്കോടതി ഉത്തരവിനെതിരായ ഹർജി പിൻവലിക്കാനും നിർദേശിച്ച സുപ്രീം കോടതി ആവശ്യമെങ്കിൽ ഹൈക്കോടതിയെ തന്നെ സമീപിക്കാനും നിർദേശിച്ചു. തമിഴ്‌നാട്ടിലെ തിരുനെൽവേലി ജില്ലയിലെ വല്ലിയൂർ വെജിറ്റബിൾ മാർക്കറ്റിന് സമീപം കരുണാനിധിയുടെ വെങ്കല …

കരുണാനിധിയുടെ പ്രതിമ സ്ഥാപിക്കുന്നതിന് പൊതുപണം ഉപയോഗിക്കാനുള്ള നീക്കത്തിനെതിരേ സുപ്രീംകോടതി Read More »

പൃഥ്വിരാജിൻ്റെയും ദുൽക്കറിൻ്റെയും വീടുകളിൽ കസ്റ്റംസ് റെയ്ഡ്

കൊച്ചി: ഓപ്പറേഷൻ നുംകൂറിൻറെ ഭാഗമായി സംസ്ഥാന വ്യാപക റെയ്ഡ്. നടന്മാർ, ബിസിനസുകാർ എന്നിവരുൾപ്പെടെയുള്ളവരുടെ വീടുകളിലാണ് പരിശോധന നടക്കുന്നത്. ഇതിൽ നടന്മാരായ പൃഥ്വിരാജ്, ദുൽക്കർ സൽമാൻ എന്നിവരുടെ വീടുകളിലും റെയ്ഡ് നടക്കുന്നുണ്ട്. പൃഥ്വിരാജിൻറെയും ദുൽക്കറിൻറെയും കൊച്ചിയിലെ വീടുകളിലാണ് റെയ്ഡ്. കേരളത്തിൽ 5 ജില്ലകളിലായി 30 ഇടങ്ങളിലാണ് കസ്റ്റംസിൻറെ റെയ്ഡ് നടക്കുന്നത്. വിദേശത്ത് നിന്നും ആഡംബര വാഹനങ്ങൾ ഭൂട്ടാനിൽ ഇറക്കുമതി ചെയ്ത് അവിടെ വ്യാജ മേൽവിലാസമുണ്ടാക്കി അവിടെ രജിസ്റ്റർ ചെയ്യ്ത് നികുതി വെട്ടിച്ച് രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിലേക്കെത്തിക്കുന്നു. ഇത്തരത്തിൽ നികുതി …

പൃഥ്വിരാജിൻ്റെയും ദുൽക്കറിൻ്റെയും വീടുകളിൽ കസ്റ്റംസ് റെയ്ഡ് Read More »

തിരുവനന്തപുരം പോത്തൻകോട് കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻറിലുണ്ടായ സംഘർഷത്തിൽ വിദ്യാർത്ഥിക്ക് കുത്തേറ്റു

തിരുവനന്തപുരം: പോത്തൻകോട് കെ.എസ്.ആർ.ടി.സി ബസ്റ്റാൻഡിൽ വിദ്യാർത്ഥികൾ‌ തമ്മിൽ ഉണ്ടായതിനെ സംഘർഷത്തിൽ വിദ്യാർത്ഥിക്ക് കുത്തേറ്റു. ചൊവ്വാഴ്ച രാവിലെയാണ് സംഘർഷം നടന്നത്. തിങ്കളാഴ്ച വിദ്യാർത്ഥികൾ തമ്മിൽ സംഘർഷം ഉണ്ടായതിനെ തുടർന്ന് വിദ്യാർത്ഥികളെ പൊലീസ് പിടികൂടി രക്ഷിതാക്കൾക്കൊപ്പം വിട്ടയച്ചിരുന്നു. അതിൻ്റെ തുടർച്ചയായാണ് വീണ്ടും സംഘർഷം ഉണ്ടായത്. പൊലീസ് വിവരമറിഞ്ഞ് എത്തിയപ്പോഴേക്കും കുത്തേറ്റ വിദ്യാർത്ഥിയെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പോത്തൻകോട് ബസ് സ്റ്റാൻറിൽ വിദ്യാർത്ഥികൾ തമ്മിൽ സംഘർഷം ഉണ്ടാവുന്നത് സ്ഥിരമാണെന്ന് പൊലീസുകാർ പറയുന്നു.