VBC NEWS THODUPUZHA

neyyasserykaran@gmail.com

98471 41115

Scrolling News

ജമ്മു കശ്മീരിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ സുരക്ഷാ സേന വധിച്ചു

ശ്രീനഗർ: ജമ്മു കശ്മീരിലെ കുപ്വാര ജില്ലയിൽ രണ്ട് ഭീകരരെ സുരക്ഷാ സേന വധിച്ചു. നുഴഞ്ഞു കയറാൻ ശ്രമിച്ച ഭീകരരെയാണ് സൈന‍്യം വധിച്ചത്. നിയന്ത്രണരേഖയിൽ സംശയാസ്പദമായ നീക്കങ്ങൾ ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് നടപടി. തെരച്ചിൽ തുടരുന്നതായി സൈന‍്യം വ‍്യക്തമാക്കി.

മാവോവാദിയെ മൂന്നാറിൽ നിന്ന് പിടികൂടി; ഒളിവിൽ കഴിഞ്ഞിരുന്ന ഇയാളെ എൻ.ഐ.എ കണ്ടെത്തുകയായിരുന്നു

മൂന്നാർ: മൂന്നാറിൽ ഒളിവിൽ കഴിഞ്ഞ മാവോവാദിയെ എൻഐഎ അറസ്റ്റ് ചെയ്തു. ഝാർഖണ്ഡിൽ മൂന്നു പൊലീസ് ഉദ്യോഗസ്ഥരേ കൊലപ്പെടുത്തിയ കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന സഹൻ ടുട്ടിയാണ് അറസ്റ്റിലായത്. ഒരു വർഷത്തോളമായി ഇയാൾ ഭാര്യയുമായി ഗോഡാർവിള എസ്റ്റേറ്റിൽ തോട്ടം തൊഴിലാളിയായി കഴിയുകയായിരുന്നു. 2021ലാണ് പൊലീസ് ഉദ്യോഗസ്ഥർക്കെതിരേ ആക്രമണം നടന്നത്. മാവോവാദി നേതാക്കളെ തെരഞ്ഞു കൊണ്ട് ലാഞ്ച വനമേഖലയിൽ തിരച്ചിൽ നടത്തുകയായിരുന്ന ഝാർഖണ്ഡ് ജാഗ്വാറിലെ പ്രത്യേക സംഘത്തിൽപ്പെട്ട മൂന്നു ഉദ്യോഗസ്ഥരാണ് മാവോവാദികൾ നടത്തിയ ബോംബ് സ്ഫോടനത്തിൽ കൊല്ലപ്പെട്ടത്.

കോൺഗ്രസിൽ ഗ്രൂപ്പില്ലെന്ന് കെ മുരളീധരൻ

കാസർഗോഡ്: കോൺഗ്രസിനകത്ത് ഗ്രൂപ്പില്ലെന്ന് കെ മുരളീധരൻ. അധികാരത്തിൽ എങ്ങനെയെങ്കിലും തിരിച്ചെത്താൻ ശ്രമിക്കുമ്പോഴാണോ ഗ്രൂപ്പെന്നും അദ്ദേഹം ചോദിച്ചു. യൂത്ത് കോൺഗ്രസ് അധ‍്യക്ഷ സ്ഥാനത്തെ ചൊല്ലി വിവാദങ്ങൾ ഉയർന്ന പശ്ചാത്തലത്തിലാണ് മുരളീധരൻ്റെ പ്രതികരണം. ഓരോ നേതാക്കൾക്കും ഓരോ അഭിപ്രായമാണെന്നും ജനാധിപത‍്യ പാർട്ടിയായതിനാൽ അഭിപ്രായ വ‍്യത‍്യാസം ഉണ്ടാകുമെന്നും മുരളീധരൻ കൂട്ടിച്ചേർത്തു. എല്ലാ നേതാക്കളുമായി ആലോചിച്ച ശേഷമാണ് ഒ.ജെ ജനീഷിനെ ഹൈക്കമാൻഡ് യൂത്ത് കോൺഗ്രസ് അധ‍്യക്ഷനാക്കിയതെന്നും അദ്ദേഹം പറഞ്ഞു. പ്രസിഡൻ്റുമാരായി തെരഞ്ഞെടുത്ത ജനീഷും അബിൻ വർക്കിയും യോഗ‍്യരായ ആളുകളെന്നും മുരളീധരൻ പറഞ്ഞു.

നരേന്ദ്ര മോദിക്കെതിരേ അധിക്ഷേപ പരാമർശം നടത്തിയ രാഹുൽ ഗാന്ധിക്കും തേജസ്വി യാദവിനും സമൻസ്

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരേ അധിക്ഷേപകരമായ പരമർശം നടത്തിയെന്ന കേസിൽ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കും തേജസ്വി യാദവിനും ബിഹാർ ജില്ലാ കോടതി സമൻസ് അയച്ചു. നവംബർ 26ന് അഭിഭാഷകൻ മുഖേനയോ നേരിട്ടോ ഹാജരാകണമെന്നാണ് നിർദേശിച്ചിരിക്കുന്നത്. വോട്ടർ അധികാർ യാത്രക്കിടെ പ്രധാനമന്ത്രിക്കെതിരേ അധിക്ഷേപരമായ പരാമർശം നടത്തിയെന്നാണ് പരാതി.

വാഹനങ്ങളിൽ എയർഹോണുകൾ കണ്ടെത്തിയാൽ റോഡ് റോളറുകൾ കയറ്റി നശിപ്പിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് എയർഹോണുകൾ കണ്ടെത്തി നശിപ്പിക്കാനൊരുങ്ങി മോട്ടോർ വാഹന വകുപ്പ്. തിങ്കളാഴ്ച മുതൽ എയർഹോണുകൾ കണ്ടെത്തുന്നതിനുള്ള പ്രത്യേക പരിശോധനകൾ ആരംഭിക്കും. വാഹനങ്ങളിൽ എയർഹോണുകൾ ഘടിപ്പിച്ചതായി കണ്ടെത്തിയാൽ പിടിച്ചെടുത്ത് ജനങ്ങളുടെയും മാധ്യമങ്ങളുടെയും സാന്നിധ്യത്തിൽ റോഡ് റോളറുകൾ കയറ്റി നശിപ്പിക്കാനാണ് നിർദേശം. നശിപ്പിച്ച എയർഹോണുകളുടെ കണക്ക് ജില്ലാതലത്തിൽ കൈമാറാനും മോട്ടോർവാഹനവകുപ്പിലെ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്. കോതമംഗലം കെഎസ്ആർടിസിയിലെ പുതിയ ടെർമിനൽ ഉദ്ഘാടനത്തിനിടെ ഹോൺ മുഴക്കി അമിത വേഗത്തിലെത്തിയ ബസുകളുടെ പെർമിറ്റ് ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാർ റദ്ദാക്കിയിരുന്നു. ശനിയാഴ്ച …

വാഹനങ്ങളിൽ എയർഹോണുകൾ കണ്ടെത്തിയാൽ റോഡ് റോളറുകൾ കയറ്റി നശിപ്പിക്കും Read More »

ആർഎസ്എസ് ശാഖയിൽ പങ്കെടുക്കുന്ന കുട്ടികൾ അപകടത്തിലാണെന്ന് പ്രിയങ്ക ഗാന്ധി

കോട്ടയം: ആർഎസ്എസ് ശാഖയിൽ ലൈംഗിക പീഡനം നേരിട്ടെന്ന് ആരോപിച്ച് കോട്ടയം സ്വദേശി അനന്തു അജി ജീവനൊടുക്കിയ സംഭവത്തിൽ അന്വേഷണം വേണമെന്ന് എംപിയും കോൺഗ്രസ് നേതാവുമായ പ്രിയങ്ക ഗാന്ധി. ശക്തവും സമഗ്രവുമായ അന്വേഷണം വേണമെന്നാണ് പ്രിയങ്ക ആവശ്യപ്പെട്ടത്. ആർഎസ്എസ് ശാഖയിൽ പങ്കെടുക്കുന്ന കുട്ടികളും കൗമാരക്കാരും അപകടത്തിലാണെന്ന് പ്രിയങ്ക മുന്നറിയിപ്പു നൽകി. ആൺകുട്ടികൾക്കെതിരായ ലൈംഗിക പീഡനം പെൺകുട്ടികളെപ്പോലെ തന്നെ വ്യാപകമായ വിപത്താണെന്നും ആർഎസ്എസ് മറുപടി പറയണമെന്നും പ്രിയങ്ക പറഞ്ഞു. ആർഎസ്എസ് ശാഖയിൽ നിന്നു ലൈംഗികാതിക്രമം നേരിട്ടെന്ന് ഇൻസ്റ്റാഗ്രാമിൽ പോസ്റ്റിട്ടതിന് ശേഷമാണ് …

ആർഎസ്എസ് ശാഖയിൽ പങ്കെടുക്കുന്ന കുട്ടികൾ അപകടത്തിലാണെന്ന് പ്രിയങ്ക ഗാന്ധി Read More »

കൊല്ലത്ത് കിണറ്റിൽ ചാടിയ യുവതിയെ രക്ഷിക്കുന്നതിനിടെ മൂന്ന് പേർ മരിച്ചു

കൊല്ലം: കിണറ്റിൽ ചാടിയ യുവതിയെ രക്ഷിക്കുന്നതിനിടെ ഫയർഫോഴ്സ് ഉദ്യോഗസ്ഥൻ ഉൾപ്പെടെ മൂന്നു പേർക്കു ദാരുണാന്ത്യം. കൊട്ടാരക്കര ഫയർഫോഴ്സ് യൂണിറ്റ് ഉദ്യോഗസ്ഥൻ സോണി എസ് കുമാർ(36), നെടുവത്തൂർ സ്വദേശി അർച്ചന(33), യുവതിയുടെ സുഹൃത്ത് കൊടുങ്ങല്ലൂർ സ്വദേശി ശിവകൃഷ്ണൻ(24) എന്നിവരാണ് മരിച്ചത്. രക്ഷാപ്രവർത്തനത്തിനിടെ കിണറിൻറെ കൽക്കെട്ട് ഇടിഞ്ഞാണ് അപകടം. ഹോം നഴ്സായി ജോലി ചെയ്തിരുന്ന അർച്ചന‍യ്ക്കൊപ്പം കഴിഞ്ഞ കുറച്ചു മാസങ്ങൾക്ക് മുൻപാണ് ശിവകൃഷ്ണൻ താമസം തുടങ്ങിയത്. ഇവർ തമ്മിലുളള തർക്കമാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് പ്രാഥമിക വിവരം. തിങ്കളാഴ്ച പുലർച്ചെ 12.15 …

കൊല്ലത്ത് കിണറ്റിൽ ചാടിയ യുവതിയെ രക്ഷിക്കുന്നതിനിടെ മൂന്ന് പേർ മരിച്ചു Read More »

തമിഴ്നാട്ടിൽ കാട്ടാന ആക്രമണത്തിൽ മൂന്ന് വയസ്സുള്ള പെൺകുട്ടിയും മുത്തശ്ശിയും മരിച്ചു

വാൽപ്പാറ: തമിഴ്നാട് വാൽപ്പാറയിൽ കാട്ടാന ആക്രമണത്തിൽ മൂന്നു വയസുകാരിക്കും മുത്തശ്ശിക്കും ദാരുണാന്ത്യം. വാൽപ്പാറ സ്വദേശിയായ അസ്‌ല(55) മൂന്ന് വയസുകാരി ഹേമശ്രീ എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച പുലർച്ചെ മൂന്നു മണിക്കാണ് കാട്ടാന ആക്രമണമുണ്ടായത്. കോയമ്പത്തൂരിലെ വാട്ടർഫാൾ എസ്റ്റേറ്റിൽ കാടർപ്പാറയ്ക്ക് സമീപമാണ് സംഭവം നടന്നത്. മുറിയുടെ ജനൽ തകർക്കുന്നതിൻറെ ശബ്ദം കേട്ടാണ് മുത്തശി ഉണർന്നത്. തുടർന്ന് കുഞ്ഞിനെയും എടുത്ത് രക്ഷപെടാൻ വാതിൽ തുറന്നതോടെ ഇരുവരും ആനയുടെ മുൻപിൽ അകപ്പെടുകയായിരുന്നു. ഇവരെ കാട്ടാന ആക്രമിക്കാൻ ശ്രമിച്ചതോടെ ഇരുവരും നിലത്തു വീഴുകയായിരുന്നു. കുഞ്ഞിനെ …

തമിഴ്നാട്ടിൽ കാട്ടാന ആക്രമണത്തിൽ മൂന്ന് വയസ്സുള്ള പെൺകുട്ടിയും മുത്തശ്ശിയും മരിച്ചു Read More »

ഹമാസ് ബന്ദികളാക്കിയിരുന്ന ഏഴ് പേരെ റെഡ് ക്രോസ് വഴി ഇസ്രയേലിന് കൈമാറി

ടെൽഅവീവ്: വെടിനിർത്തൽ കരാറിൻറെ ഭാഗമായി ഹമാസ് ബന്ദികളാക്കിയിരുന്ന 7 പേരെ റെഡ് ക്രോസ് വഴി ഇസ്രയേലിന് കൈമാറി. ഘട്ടം ഘട്ടമായി 20 പേരെ കൈമാറാനാണ് ധാരണ. അതേ സമയം മരിച്ച 28 പേരുടെ മൃ‌തദേഹം കൈമാറുന്നത് വൈകിയേക്കും. ഇസ്രയേൽ തടവിലാക്കിയിരിക്കുന്ന 1900 പലസ്തീൻകാരെ വിട്ടയക്കും. ഹമാസ് ബന്ദികളെ വിട്ടയയ്ക്കുന്ന നിമിഷത്തിന് ഇസ്രയേലികൾ വികാരഭരിതരായാണ് സാക്ഷിയാക്കിയത്. രാജ്യത്തങ്ങോളമിങ്ങോളം സ്ഥാപിച്ചിരുന്ന പൊതു സ്ക്രീനുകളിൽ ആയിരക്കണക്കിന് പേരാണ് അതിർത്തിയിലെ ബന്ദികളുടെ കൈമാറ്റം കാണാനായി തടിച്ചു കൂടിയിരുന്നത്. ഉറ്റവരുടെ മോചനത്തിനായി പലസ്തീനികളും കാത്തിരിക്കുകയാണ്. …

ഹമാസ് ബന്ദികളാക്കിയിരുന്ന ഏഴ് പേരെ റെഡ് ക്രോസ് വഴി ഇസ്രയേലിന് കൈമാറി Read More »

ദ്വാരപാലക ശിൽപ്പത്തിലെ പാളികളിൽ നിലവിൽ അവശേഷിക്കുന്നത് വെറും 36 പവൻ സ്വർണം

തിരുവനന്തപുരം: ശബരിമല ദ്വാര പാലക ശിൽപ്പത്തിൻറെ പാളികളിൽ ഇനി അവശേഷിക്കുന്നത് 36 പവൻ മാത്രം, 222 പ‌വൻ സ്വർണമാണ് കുറഞ്ഞിരിക്കുന്നതെന്ന് അന്വേഷണ സംഘം കണ്ടെത്തി. 1999ൽ 258 പവൻ സ്വർണമാണ് പാളികളിൽ ഉണ്ടായിരുന്നതെന്നാണ് അന്വേഷണസംഘത്തിൻറെ കണ്ടെത്തിൽ. കേസിലെ പ്രധാന പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയെ ചോദ്യം ചെയ്യുന്നതിനുള്ള നീക്കത്തിലാണ് പൊലീസ്. പോറ്റിയുടെ ‌സഹായിയായ ഹൈദരാബാദ് സ്വദേശി നാഗേഷ്‌ സ്വർണപാളികളിൽ നിന്ന് സ്വർണം വിറ്റിരിക്കാമെന്നാണ് പൊലീസിൻറെ സംശയം. നാഗേഷിൻറെ സ്ഥാപനത്തിനാലാണ് സ്വർണപാളികൾ ഏറെ ദിവസം സൂക്ഷിച്ചിരുന്നത്. പിന്നീട് സ്വർണം പൂശാനായി …

ദ്വാരപാലക ശിൽപ്പത്തിലെ പാളികളിൽ നിലവിൽ അവശേഷിക്കുന്നത് വെറും 36 പവൻ സ്വർണം Read More »