VBC NEWS THODUPUZHA

neyyasserykaran@gmail.com

98471 41115

Scrolling News

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ് നൽകാനുള്ള സർക്കാർ തീരുമാനത്തിനെതിരെ പ്രതിപക്ഷത്തിൻറെ അടിയന്തര പ്രമേയ നോട്ടീസ് തള്ളി

തിരുവനന്തപുരം: വീര‍്യം കുറഞ്ഞ മദ‍്യത്തിന് നികുതി കുറയ്ക്കാനുള്ള സർക്കാർ തീരുമാനത്തിനെതിരെ പ്രതിപക്ഷം നൽകിയ അടിയന്തര പ്രമേയ നോട്ടീസ് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ തള്ളി. ബജറ്റ് ചർച്ചയ്ക്കുള്ളിലെ വിഷയത്തിൽ അടിയന്തര പ്രമേയ നോട്ടീസ് അനുവദിക്കാൻ സാധിക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സ്പീക്കറുടെ നടപടി. ഇതേത്തുടർന്ന് പ്രതിപക്ഷം സഭയിൽ ബഹളം വയ്ക്കുകയും സ്പീക്കർ ഡയസിന് താഴെ എത്തി പ്രതിഷേധിച്ച ശേഷം ഇറങ്ങി പോകുകയും ചെയ്തു. അഴിമതിയാണ് നടക്കുന്നതെന്നും എന്തിനാണ് ഭയക്കുന്നതെന്നും മുൻ ധനമന്ത്രി കെ.എൻ. ബാലഗോപാൽ ചോദിച്ചു. വിഷ‍യം സബ് മിഷൻ ആയി …

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ് നൽകാനുള്ള സർക്കാർ തീരുമാനത്തിനെതിരെ പ്രതിപക്ഷത്തിൻറെ അടിയന്തര പ്രമേയ നോട്ടീസ് തള്ളി Read More »

ഉംറ തീർത്ഥാടകരുമായി വിമാനത്താവളത്തിലേക്ക് പോയ ബസിന് തീപിടിച്ചു, കണ്ണൂരില്ലാണ് സംഭവം; ആളപായമില്ല, ബസ് കത്തിനശിച്ചു

മട്ടന്നൂർ: ഉംറ തീർഥാടകരുമായി കണ്ണൂർ വിമാനത്താവളത്തിലേക്ക് പോയ ബസിനു തീപിടിച്ചു. ആളപായമില്ല. കണ്ണൂർ ജില്ലയിലെ മട്ടന്നൂർ ശിവപുരത്ത് ചൊവ്വാഴ്ച പുലർച്ചെ രണ്ടിനാണ് സംഭവം. മാനന്തവാടിയിൽനിന്ന് തീർഥാടകരുമായി വിമാനത്താവളത്തിലേക്ക് പോവുകയായിരുന്നു ബസ്. 42 പേരാണ് ബസിൽ ഉണ്ടായിരുന്നത്. ശിവപുരം ടൗണിൽ എത്തിയപ്പോൾ പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടപ്പോൾ ഡ്രൈവർ ബസ് നിർത്തി. ഉടൻ തന്നെ ബസിലെ യാത്രക്കാരെ പുറത്തിറക്കുകയു സാധനങ്ങൾ നീക്കം ചെയ്യുകയും ചെയ്തു. ഇതിനുപിന്നാലെ ബസിന് തീപിടിക്കുകയായിരുന്നു. ബസ് പൂർണമായി കത്തിനശിച്ചു. അഗ്നിരക്ഷാസേന എത്തിയാണ് തീയണച്ചത്. തീപിടിത്തത്തിൽ ബസിന് …

ഉംറ തീർത്ഥാടകരുമായി വിമാനത്താവളത്തിലേക്ക് പോയ ബസിന് തീപിടിച്ചു, കണ്ണൂരില്ലാണ് സംഭവം; ആളപായമില്ല, ബസ് കത്തിനശിച്ചു Read More »

ബാംഗ്ലൂരിൽ യുവതിയും കാമുകനും ചേർന്ന് മാതാപിതാക്കളെയും സഹോദരിയെയും വെട്ടിക്കൊലപ്പെടുത്തി

ബാംഗ്ലൂർ: മാതാപിതാക്കളെയും സഹോദരിയെയും യുവതിയും കാമുകനും ചേർന്ന് വെട്ടിക്കൊലപ്പെടുത്തി. കെആർ പുരം പൊലീസ് സ്റ്റേഷൻ പരിധിയിലെ സീഗെഹള്ളിയിലെ ധമനിക് ലേഔട്ടിലാണ് സംഭവം. സോമസുന്ദർ (55), ഭാര്യ മുത്തുലക്ഷ്മി (48), ഇളയമകൾ സുപ്രിയ (20) എന്നിവരാണ് കൊല്ലപ്പെട്ടത്. ദമ്പതികളുടെ മൂത്തമകൾ ശ്വേത, കാമുകൻ കെന്നത്ത് എന്നിവരാണ് കൊലപാതകം നടത്തിയത്. കൃത്യം നടത്തിയശേഷം ഇവർ ഒളിവിൽപോയി. കുടുംബം താമസിച്ചിരുന്ന അപ്പാർട്ട്‌മെന്റിൽ വച്ച് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ശ്വേതയും കെന്നത്തും തമ്മിലുള്ള ബന്ധത്തെ രക്ഷിതാക്കൾ എതിർത്തിരുന്നു. ഇതേത്തുടർന്നുള്ള വൈരാഗ്യത്താലാണ് കൃത്യം നടത്തിയതെന്നാണ് സംശയിക്കുന്നതെന്ന് പൊലീസ് …

ബാംഗ്ലൂരിൽ യുവതിയും കാമുകനും ചേർന്ന് മാതാപിതാക്കളെയും സഹോദരിയെയും വെട്ടിക്കൊലപ്പെടുത്തി Read More »

സംസ്ഥാനത്ത് വൈദ‍്യുതി നിയന്ത്രണമുണ്ടായിരുന്നുവെന്ന് മന്ത്രി സണ്ണി ജോസഫ്

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ‍്യുതി നിയന്ത്രണമുണ്ടായിരുന്നതായി സമ്മതിച്ച് മന്ത്രി സണ്ണി ജോസഫ്. നിയമസഭയിൽ ചോദ‍്യോത്തര വേളയ്ക്കിടയിലാണ് മന്ത്രി ഇക്കാര‍്യം വ‍്യക്തമാക്കിയത്. ജൂൺ 16 മുതൽ നേരിയ തോതിൽ വൈദ‍്യുതി നിയന്ത്രണമുണ്ടായെന്നാണ് മന്ത്രി പറയുന്നത്. ആവശ‍്യത്തിന് മഴ ലഭിക്കാത്തതാണ് പ്രതിസന്ധിക്ക് ഇടയാക്കിയത്. കൂടാതെ വൈദ‍്യുതി പുറത്ത് നിന്നും വാങ്ങാൻ കഴിയാത്ത സ്ഥിതിയാണെന്നും അന‍്യ സംസ്ഥാനങ്ങളിൽ നിന്നും വായ്പയായി വാങ്ങിയ വൈദ‍്യുതി തിരിച്ചു കൊടുക്കേണ്ട ബാധ‍്യതയുണ്ടെന്നും മന്ത്രി പറഞ്ഞു. ഈ മാസം 30 വരെ വൈദ‍്യുതി നിയന്ത്രണം തുടരുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

കൊട്ടാരക്കരയിൽ ടിപ്പർ ലോറി ബസ് സ്റ്റോപ്പിലേക്ക് പാഞ്ഞുകയറി അപകടം; മൂന്ന് പേർ മരിച്ചു

കൊല്ലം: നിയന്ത്രണംവിട്ട ടിപ്പർ ലോറി ബസ് സ്റ്റോപ്പിലേക്ക് പാഞ്ഞുകയറി ഉണ്ടായ അപകടത്തിൽ ഒരു സ്‌കൂൾ വിദ്യാർത്ഥി അടക്കം മൂന്നു പേർ മരിച്ചു. അഞ്ചു പേർക്ക് പരുക്കേറ്റു. കൊട്ടാരക്കര നീലേശ്വരത്ത് ചൊവ്വാഴ്ച രാവിലെ ഏഴോടെയാണ് സംഭവം. ഹരിലാൽ (54), പാർഥിപ് (15), അജയകുമാർ (45) എന്നിവരാണ് മരിച്ചത്. കുശാൽ (15), നവനീത് (13), ജിബിമോൾ (15) എന്നിവരാണ് പരുക്കേറ്റ വിദ്യാർഥികൾ. മണ്ണ് കയറ്റിവന്ന ടിപ്പർ ലോറി ഇറക്കം ഇറങ്ങിവരുമ്പോൾ നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ചശേഷം ബസ് സ്റ്റോപ്പിലേക്ക് അതിവേഗത്തിൽ …

കൊട്ടാരക്കരയിൽ ടിപ്പർ ലോറി ബസ് സ്റ്റോപ്പിലേക്ക് പാഞ്ഞുകയറി അപകടം; മൂന്ന് പേർ മരിച്ചു Read More »

കേന്ദ്ര ന്യൂനപക്ഷ സഹമന്ത്രി ജോര്‍ജ് കുര്യന്‍ രാജിവച്ചു; രാജ്യസഭയിലെ കാലാവധി അവസാനിച്ച സാഹചര്യത്തിലാണ് നടപടി

ന്യൂഡല്‍ഹി: കേന്ദ്ര ന്യൂനപക്ഷ സഹമന്ത്രി ജോര്‍ജ് കുര്യന്‍ രാജിവച്ചു. രാജ്യസഭയിലെ അദ്ദേഹത്തിന്റെ കാലാവധി അവസാനിച്ച സാഹചര്യത്തിലാണ് രാജി. രാഷ്ട്രപതി ദ്രൗപതി മുര്‍മു രാജി സ്വീകരിച്ചു. ജോര്‍ജ് കുര്യനെ രാജ്യസഭയിലേക്ക് വീണ്ടും പരിഗണിച്ചിരുന്നില്ല. ഇതോടെ ജോര്‍ജ് കുര്യന്‍ പാര്‍ട്ടിയുടെ സംഘടന ചുമതലയിലേക്ക് തിരികെ എത്തുമെന്നാണ് സൂചന. എന്നാല്‍ ദേശീയ തലത്തിലാണോ കേരളത്തിലാണോ പ്രവര്‍ത്തിക്കുകയെന്ന കാര്യം വ്യക്തമല്ല. 2024 ജൂണ്‍ ഒമ്പതിനാണ് മൂന്നാം മോദി സര്‍ക്കാരില്‍ ന്യൂനപക്ഷം, ഫിഷറീസ്, മൃഗസംരക്ഷണം വകുപ്പ് സഹമന്ത്രിയായി ജോര്‍ജ് കുര്യന്‍ ചുമതലയേറ്റത്. കഴിഞ്ഞ കേരള …

കേന്ദ്ര ന്യൂനപക്ഷ സഹമന്ത്രി ജോര്‍ജ് കുര്യന്‍ രാജിവച്ചു; രാജ്യസഭയിലെ കാലാവധി അവസാനിച്ച സാഹചര്യത്തിലാണ് നടപടി Read More »

സംസ്ഥാന ബഡ്ജറ്റിൽ തിളങ്ങി ഉടുമ്പൻചോല നിയോജക മണ്ഡലവും നെടുങ്കണ്ടവും

നെടുങ്കണ്ടം: സംസ്ഥാന ബഡ്ജറ്റിൽ തിളങ്ങി ഉടുമ്പൻചോല നിയോജക മണ്ഡലവും നെടുങ്കണ്ടവും. മണ്ഡലത്തിൽ ചെറുതും വലുതുമായ 38 പദ്ധതികളാണ് ബജറ്റിൽ ഇടം പിടിച്ചത്. പ്രളയത്തിൽ തകർന്ന കൂട്ടാർ പാലവും, സേനാപതി ഇല്ലിപാലവും പുനർ നിർമ്മിക്കുന്നതാണ് വലിയ പദ്ധതികൾ. ഇതേ സമയം നെടുങ്കണ്ടത്തിന് ലഭിച്ചത് കൈനിറയെ പദ്ധതികളാണ്.നെടുങ്കണ്ടത്ത് സർക്കാർ ജീവനക്കാർക്ക് വർക്കിംഗ് വിമൻസ് ഹോസ്റ്റൽ, ജില്ലാ ആശുപത്രിയിലെ സ്റ്റാഫുകൾക്ക് താമസം ഒരുക്കുവാൻ സ്റ്റാഫ് കോട്ടേഴ്സ്, ജില്ലാ ആശുപത്രിയിൽ പാർക്കിംഗ് ഗ്രൗണ്ട്, നെടുങ്കണ്ടം ടൗണിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ റിങ് …

സംസ്ഥാന ബഡ്ജറ്റിൽ തിളങ്ങി ഉടുമ്പൻചോല നിയോജക മണ്ഡലവും നെടുങ്കണ്ടവും Read More »

കോതമംഗലം രൂപത വൈദികനായ ഫാദർ പയസ് അത്തിക്കൽ നിര്യാതനായി

കരിമണ്ണൂർ: കോതമംഗലം രൂപത വൈദികനായ ഫാദർ പയസ് അത്തിക്കൽ നിര്യാതനായി. ഭൗതികശരീരേം 23ന്(ചൊവ്വാഴ്ച്ച) വൈകിട്ട് 5.30 ന് കരിമണ്ണൂരിലുള്ള സഹോദരൻ ജോസിന്റെ വീട്ടിൽ കൊണ്ടുവരും. സംസ്‌കാര ശുശ്രൂഷകൾ ജൂൺ 24ന്(ബുധനാഴ്‌ച്ച) രാവിലെ 10 മണിക്ക് വീട്ടിൽ ആരംഭിക്കും. തുടർന്ന് രാവിലെ 11 മണി മുതൽ ഉച്ചയക്ക് രണ്ട് മണി വരെ കരിമണ്ണൂർ സെൻ്റ് മേരീസ് ഫൊറോന പള്ളിയിൽ പൊതുദർശനം നടത്തും. ഉച്ചകഴിഞ്ഞ് രണ്ടുമണിക്ക് വിശുദ്ധ കുർബാനയോടൊപ്പമുള്ള അവസാനഭാഗ ശുശ്രൂഷക്ക് ശേഷം ഭൗതികദേഹം സംസ്‌കരിക്കും.

സ്പെഷ്യൽ സ്കൂളുകൾക്ക് എയ്ഡഡ് പദവി, ബജറ്റിൽ ഉൾപ്പെടുത്തുന്നതിന് ആവശ്യമുന്നയിച്ചിരുന്നു; രമേശ് ചെന്നിത്തല

തിരുവനന്തപുരം: “കനകനിലാവേ, തുയിലുണരൂ… തരളവസന്തം വരവായി…”. അനന്യ പാടുകയാണ്, കൂട്ടുകാർക്കും അധ്യാപികമാർക്കും, ഒപ്പം കൗതുകത്തോടെ കേട്ടിരിക്കുന്ന ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്കും മുന്നിൽ. ഹൃദയത്തിൽ നിന്നെന്ന് തോന്നുന്ന ആലാപനം. അതിൽ ലയിച്ചിരിക്കുന്ന സദസ്. പാടിത്തീർന്നപ്പോൾ നിർത്താത്ത കയ്യടി, മന്ത്രിയടക്കം. വഴുതക്കാട് റോട്ടറി ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ചിൽഡ്രൻ ഇൻ നീഡ് ഓഫ് സ്പെഷ്യൽ കെയർ (RICS) സ്കൂളിലെ വിദ്യാർഥിനിയാണ് തിരുമല സ്വദേശിയായ അനന്യ ബിജേഷ് എന്ന ഇരുപതുകാരി. കെ ചിറ്റിലപ്പള്ളി ഫൗണ്ടേഷന്റെ സഹായത്തോടെ റോട്ടറി ക്ലബ്ബ് നവീകരിച്ച സ്കൂളിൻ്റെ …

സ്പെഷ്യൽ സ്കൂളുകൾക്ക് എയ്ഡഡ് പദവി, ബജറ്റിൽ ഉൾപ്പെടുത്തുന്നതിന് ആവശ്യമുന്നയിച്ചിരുന്നു; രമേശ് ചെന്നിത്തല Read More »

നീതി മെഡിക്കൽ സ്റ്റോറും നിതി മെഡിക്കൽ ലാബും അടച്ച്പൂട്ടണം; യൂത്ത് കോൺഗ്രസ്സ് ആരോ​ഗ്യ മന്ത്രിക്ക് നിവേദനം നൽകി

തിരുവനന്തപുരം: ഇടുക്കി മെഡിക്കൽ കോളേജിൻ്റെ പ്രവർത്തനത്തെ തകിടം മറിക്കുന്ന നീതി മെഡിക്കൽ സ്റ്റോർ ,നിതി മെഡിക്കൽ ലാബ് എന്നിവ അടച്ച്പൂട്ടി – ജനങ്ങൾക്ക് ഉപകാര പ്രതമായ പകരം സംവിധാനമൊരുക്കണമെന്ന് യൂത്ത് കോൺഗ്രസ്സ് ഇടുക്കി ജില്ലാ പ്രസിഡൻ്റും ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മറ്റി ചെയർമാനുമായ ഫ്രാൻസിസ് അറയ്ക്കപ്പറമ്പിൽ. ഇടുക്കി മെഡിക്കൽ കോളേജിൻ്റെ മറവിൽ സി.പി.എം നേതാക്കൾ നടത്തുന്ന ബിനാമി ഇടുപാടുകളെ സംബന്ധിച്ച് ആരോഗ്യ വകുപ്പ് മന്ത്രി കെ മുരളിധരനെ നേരിൽ കണ്ട് പരാതി നൽകിയിരിക്കുകയാണ് ജില്ലയിൽ നിന്നുള്ള …

നീതി മെഡിക്കൽ സ്റ്റോറും നിതി മെഡിക്കൽ ലാബും അടച്ച്പൂട്ടണം; യൂത്ത് കോൺഗ്രസ്സ് ആരോ​ഗ്യ മന്ത്രിക്ക് നിവേദനം നൽകി Read More »