VBC News 26/06/2026
VBC News
VBC News
ഇടുക്കി: ജനവാസമേഖലയിൽ കാട്ടാന ഇറങ്ങി. വീടും കൃഷിടവും നശിപ്പിച്ചു. പിരുമേട് പ്ലാക്കാത്തടം പുത്തൻപുരക്കൽ ബിജുവിന്റെ വിടാണ് ആന തകർത്തത്. സമീപത്തെ പന ഉൾപ്പെടെയുള്ള കൃഷിയും നശിപ്പിച്ചു. വിഷയത്തിൽ വനം വകുപ്പ് അടിയന്തരാ നടപടി സീരികരിക്കണമെന്ന് പിരുമേട് പഞ്ചായത്ത് പ്രസിഡന്റ് ശാന്തി രമേശ്, വൈസ് പ്രസിഡന്റ് മനോജ് രാജൻ, പഞ്ചായത്ത് മെമ്പർമാർ അനീഷ്, ശേഖർ തുടങ്ങിവർ ആവശ്യപ്പെട്ടു.
തിരുവനന്തപുരം: സംസ്ഥാനത്തെ വർധിച്ചുവരുന്ന ഊർജ്ജ ആവശ്യവും ഭാവിയിലെ വൈദ്യുതി സുരക്ഷയും മുൻനിർത്തി, ഇടുക്കി ഉൾപ്പെടെയുള്ള ഡാമുകളിലെ ജലാശയങ്ങളിൽ ഫ്ലോട്ടിംഗ് സോളാർ പാനലുകൾ സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് വൈദ്യുതി മന്ത്രി അഡ്വ. സണ്ണി ജോസഫിന് ഇടുക്കി ജില്ലാ പഞ്ചായത്തംഗം മനോജ് കോക്കാട്ട് നിവേദനം നൽകി. ഡാമുകളിലെ വിശാലമായ ജലോപരിതലം പ്രയോജനപ്പെടുത്തി ഫ്ലോട്ടിംഗ് സോളാർ പദ്ധതികൾ നടപ്പിലാക്കുന്നതിലൂടെ, ജലവൈദ്യുതിയും സൗരോർജവും ഒരേസമയം പ്രയോജനപ്പെടുത്താൻ കഴിയും. ഭൂമി ഏറ്റെടുക്കേണ്ടതില്ല എന്നതും ജലത്തിന്റെ ബാഷ്പീകരണം കുറയ്ക്കാൻ സഹായിക്കുമെന്നതും ഈ പദ്ധതിയുടെ പ്രധാന നേട്ടങ്ങളാണ്. സംസ്ഥാനത്തിന്റെ …
ചങ്ങനാശേരി: അമേരിക്കയിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനമായ റട്ഗേഴ്സ് യൂണിവേഴ്സിറ്റിയുടെ അലംനൈ പുരസ്കാരം ചങ്ങനാശേരി സ്വദേശി ഡോ. ജോജി ചെറിയാൻ. ആരോഗ്യ ശാസ്ത്രരംഗത്ത് ശ്രദ്ധേയ സംഭാവനകൾ നൽകിയ പൂർവ വിദ്യാർത്ഥികളെ ആദരിക്കുന്നതിന്റെ ഭാഗമായാണ് പുരസ്കാരം. റട്ഗേഴ്സ് സ്കൂൾ ഓഫ് പ്രൊഫഷൻസിന്റെ വിദ്യാഭ്യാസം, ഗവേഷണം, സേവനം, നേതൃത്വം എന്നീ ദൗത്യങ്ങളെ ജീവിതത്തിലുടനീളം പ്രവർത്തനത്തിലൂടെ ഉയർത്തിപ്പിടിച്ച വ്യക്തിത്വമാണ് ഡോ. ജോജി ചെറിയാൻ എന്ന് സർവകലാശാല വിലയിരുത്തി. കോട്ടയം മെഡിക്കൽ കോളജിൽ നിന്ന് എം.ബി.ബി.എസ് നേടിയ ശേഷം റട്ഗേഴ്സിൽ വിവിധ ഘട്ടങ്ങളിലായി വിദ്യാഭ്യാസം …
ഇടുക്കി: തടിയമ്പാട് – പകർച്ചവ്യാധി പ്രതിരോധ പ്രവർത്തന രംഗത്ത് കരുതൽ 2026-27 എന്ന പേരിൽ തീവ്രയജ്ഞ പരിപാടിക്ക് തുടക്കം കുറിച്ചു. ഇടുക്കി ബ്ലോക്കിലെ, ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്മാർ, ആരോഗ്യ സ്ഥിരം സമിതി അദ്ധ്യക്ഷൻമാർ , അലോപ്പതി, ആയുർവ്വോദ ഹോമിയോ മെഡിക്കൽ ഓഫീസർമാർ, പബ്ലിക്ക് ഹെൽത്ത് ജീവനക്കാർ, വിദ്യഭ്യാസ വകുപ്പ് പ്രതിനിധികൾ, സ്കൂൾ അധികൃതർ, കുടുബശ്രീ ചെയർ പേഴ്സൺമാർ, ജില്ലാ ശുചിത്വമിഷൻ ഉൾപ്പെടെ വിവിധ മേഖലകളിലെ പ്രതിനിധികൾ പങ്കെടുക്കുന്ന ശിൽപ്പശാലയാണ് ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് സംഘടിപ്പിച്ചത്. ബ്ലോക്ക് …
പകർച്ച വ്യാധി പ്രതിരോധത്തിൽ ഇടുക്കി ബ്ലോക്ക് പഞ്ചായത്തിൻ്റെ ‘‘കരുതൽ’’ Read More »
തൊടുപുഴ: ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായും ഓപ്പറേഷൻ തൂഫാൻ ദി നാർക്കോ ഹണ്ടിന്പിന്തുണയുമായി വണ്ണപ്പുറം ആശ്രയ ചാരിറ്റിയുടെ ആഭിമുഖ്യത്തിൽ വണ്ണപ്പുറം ഹിറ പബ്ളിക് സ്കൂളിൽ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ സേന രൂപീകരിച്ചു. സ്കൂളും പരിസരവും പൂർണ്ണമായും. ലഹരി വിമുക്തമാക്കുവാൻ ക്യാമ്പെയിനുകൾ സംഘടിപ്പിക്കുക, സ്കൂൾ, വീട്, ടൗൺ തുടങ്ങിയ പരിസരങ്ങളിലും തങ്ങളുടെ ചുറ്റുപാടിലും വിദ്യാർത്ഥികളെ സ്വാധീനിക്കുന്ന ലഹരി ഇടനിലക്കാരെ നിരീക്ഷണം നടത്തി വിവരങ്ങൾ സ്കൂൾ അധികൃതർ വഴി പോലീസിന് കൈമാറുക, തൂഫാൻ – ഹണ്ടിൽ പോലീസുമായി സഹകരിക്കുക …
ഓപ്പറേഷൻ തൂഫാൻ; വിദ്യാർത്ഥികളുടെ ലഹരി വിരുദ്ധ സേന രൂപീകരിച്ചു Read More »
തൊടുപുഴ: ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായും ഓപ്പറേഷൻ തൂഫാൻ ദി നാർക്കോ ഹണ്ടിന്പിന്തുണയുമായി വണ്ണപ്പുറം ആശ്രയ ചാരിറ്റിയുടെ ആഭിമുഖ്യത്തിൽ വണ്ണപ്പുറം ഹിറ പബ്ളിക് സ്കൂളിൽ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ സേന രൂപീകരിച്ചു. സ്കൂളും പരിസരവും പൂർണ്ണമായും. ലഹരി വിമുക്തമാക്കുവാൻ ക്യാമ്പെയിനുകൾ സംഘടിപ്പിക്കുക, സ്കൂൾ, വീട്, ടൗൺ തുടങ്ങിയ പരിസരങ്ങളിലും തങ്ങളുടെ ചുറ്റുപാടിലും വിദ്യാർത്ഥികളെ സ്വാധീനിക്കുന്ന ലഹരി ഇടനിലക്കാരെ നിരീക്ഷണം നടത്തി വിവരങ്ങൾ സ്കൂൾ അധികൃതർ വഴി പോലീസിന് കൈമാറുക, തൂഫാൻ – ഹണ്ടിൽ പോലീസുമായി സഹകരിക്കുക …
ഓപ്പറേഷൻ തൂഫാൻ; വിദ്യാർത്ഥികളുടെ ലഹരി വിരുദ്ധ സേന രൂപീകരിച്ചു Read More »
തിരുവനന്തപുരം: മൂലം വള്ളംകളി ദിവസം കുട്ടനാടിന് പ്രാദേശികഅവധി നൽകണമെന്ന എംഎൽഎയുടെ ആവശ്യത്തിന് രണ്ടു മറുപടികൾ നൽകി മുഖ്യമന്ത്രി വി.ഡി. സതീശൻ. മുഖ്യമന്ത്രിയുടെ പ്രതികരണത്തിൻറെ വിഡിയോ എംഎൽഎ കെ.യു. ജനീഷ് കുമാർ സമൂഹമാധ്യമങ്ങളിലൂടെ പുറത്തു വിട്ടു. കുട്ടനാട് എംഎൽഎയും കേരള കോൺഗ്രസ് നേതാവുമായ റെജി ചെറിയാനാണ് കുട്ടനാടിന് പ്രാദേശിക അവധി ആവശ്യപ്പെട്ട് സബ്മിഷൻ നൽകിയത്.പരിശോധിച്ച് തീരുമാനമെടുക്കാമെന്ന് മുഖ്യമന്ത്രി മൈക്കിലൂടെ സഭയ അറിയിച്ചു. തൊട്ടു പിന്നാലെ സീറ്റിൽ ഇരുന്ന ശേഷം തിരിഞ്ഞിരുന്ന് ഒരു കാരണവശാലും അനുവദിക്കില്ലെന്ന് സതീശൻ പറയുന്ന വിഡിയോയാണ് …
കാരക്കാസ്: അതിശക്തമായ രണ്ടു ഭൂചലനങ്ങളിൽ തകർന്നടിഞ്ഞിരിക്കുകയാണ് വിയറ്റ്‌നാം. 36 പേരുടെ മരണമാണ് സ്ഥിരീകരിച്ചിരിക്കുന്നത്. 700 പേർക്ക് പരുക്കേറ്റിട്ടുണ്ടെന്ന് ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു. എന്നാൽ മരണപ്പെട്ടവരുടെ എണ്ണം വൻതോതിൽ ഉയർന്നേക്കാമെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. തകർന്നടിഞ്ഞ കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയവർക്കു വേണ്ടിയുള്ള രക്ഷാപ്രവർത്തനം തുടരുകയാണ്. മരിച്ചവരുടെ എണ്ണം പതിനായിരം മുതൽ ഒരു ലക്ഷം വരെ ഉയരാൻ സാധ്യതയുണ്ടെന്ന് യുഎസ് ജിയോളജിക്കൽ സർവേ പറയുന്നു. 45 കിലോമീറ്റർ അകലത്തിലുള്ള സ്ഥലങ്ങളിൽ 39 സെക്കൻഡിൻറെ ഇടവേളയിലാണ് ശക്തമായ ഭൂചലനങ്ങൾ ഉണ്ടായിരിക്കുന്നത്. റോഡുകളിൽ …
വെനസ്വേലയിലെ ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം ഒരു ലക്ഷം കവിഞ്ഞേക്കും Read More »
ഇടുക്കി: ജില്ലയിലെ വിവിധ തസ്തികകളിൽ നിന്നും വിരമിച്ച കേരള ഗസറ്റഡ് ഓഫീസഴ്‌സ് അസോസിയേഷൻ ജില്ലാ നേതാക്കൾക്ക് യാത്രയയപ്പ് നൽകി. ലൈഫ് മിഷൻ ജില്ലാ കോ കോർഡിനേറ്റർ സബൂറ ബീവി, സഹകരണ വകുപ്പ് ദേവികുളം അസിസ്റ്റന്റ് രജിസ്ട്രാർ എം.ബി രാജൻ, ജില്ലാ മണ്ണ് ഗവേഷണ കേന്ദ്രം സോയിൽ കെമിസ്റ്റ് ശശിലേഖ രാഘവൻ, കരിമണ്ണൂർ ഗ്രാമ പഞ്ചായത്ത് സെക്രട്ടറി വി.എ അഗസ്റ്റിൻ, ജി.എസ്.റ്റി വകുപ്പ് ഡെപ്യൂട്ടി കമ്മീഷണർ തൊടുപുഴ, കട്ടപ്പന ബ്ലോക്ക് സെക്രട്ടറി സുനിൽ സെബാസ്റ്റ്യൻ എന്നിവർക്കാണ് യാത്രയയപ്പ് നൽകിയത്. …