ന്യൂഡൽഹിയിൽ പക വീട്ടാൻ അഞ്ച് വയസ്സുള്ള കുട്ടിയെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയ പ്രതി രക്ഷപ്പെട്ടു
ന്യൂഡൽഹി: പ്രതികാരത്തിൻറെ പേരിൽ അഞ്ചു വയസുകാരനെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയതായി റിപ്പോർട്ട്. ഡൽഹിയിലെ നരേലയിലാണ് സംഭവം. കുട്ടിയുടെ അച്ഛൻറെ കീഴിൽ ജോലി ചെയ്തിരുന്ന ഡ്രൈവർ നിട്ടുവാണ് പ്രതി. ഇയാളെ പിടികൂടാനുള്ള ശ്രമത്തിലാണ് പൊലീസ്. ഡ്രൈവറുടെ വാടക വീട്ടിൽ നിന്ന് കുട്ടിയുടെ മൃതദേഹം കണ്ടെത്തി. കുട്ടിയുടെ അച്ഛൻറെ ട്രാൻസ്പോർട്ട് കമ്പനിയിലെ രണ്ട് ഡ്രൈവർമാരായ നിട്ടുവും വാസിമും തമ്മിൽ മദ്യലഹരിയിൽ വാക്കു തർക്കം ഉണ്ടായിരുന്നു. തുടർന്ന് നിട്ടു വാസിമിനെ മർദിച്ചു. ഇക്കാര്യം അറിഞ്ഞ കുട്ടിയുടെ അച്ഛൻ നിട്ടുവിനെ ശകാരിക്കുകയും തല്ലുകയും …
