അറക്കുളം: മൂലമറ്റം സെൻ്റ്. ജോസഫ്‌സ് കോളേജ് ഓട്ടോണോമസും സെന്റ് ജോസഫ്സ് അക്കാഡമി ഫോർ ഹയർ എഡ്യൂകേഷൻ ആൻഡ് റിസേർച്ചും സംയുക്തമായി സംഘടിപ്പിക്കുന്ന Trionza – 2K26 എന്ന ദേശീയ വിദ്യാഭ്യാസ ഫെസ്റ്റ് ആരംഭിച്ചു. സംസ്ഥാന ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു.

മാനേജർ റവ. ഡോ. തോമസ് പുതുശേരി സി.എം.ഐ അധ്യക്ഷത വഹിച്ചു. ഇടുക്കി ജില്ലാ പഞ്ചായത്ത് മെമ്പർ സജി പി ജോസ്, അറക്കുളം പഞ്ചായത്ത് ഒന്നാം വാർഡ് മെമ്പർ പി.എ വേലുക്കുട്ടൻ, കേരള സംസ്ഥാന സ്പോർട്സ് കൗൺസിൽ മെമ്പർ കെ.എൽ ജോസഫ്, കോളേജ് ബർസാർ റവ. ഫാ. ബോബിൻ കുമരേട്ട് സിഎംഐ, പ്രിൻസിപ്പൽമാർ ഡോ. ജോസഫ് ജോർജ്, ഡോ. തോംസൺ ജോസഫ്, അധ്യാപകരായ സുനിത മാത്യു, ഡോ. ജോസ് ജെയിംസ് എന്നിവർ പ്രസംഗിച്ചു.

രാവിലെ 9ന് ഓട്ടോണോമസ് കോളേജിൽ EXPLORE – X (എക്സ് പ്ലോർ എക്സ്) എഡ്യൂകേഷൻ എക്സ്പോ മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു. എക്‌സ്പോയിൽ ISROയുടെ Space on Wheels, പ്ലാനറ്റേറിയം, ഇടുക്കി പോലീസ് സേനയുടെ ഡോഗ് സ്ക്വാഡ്, ഹ്യൂമൻ അനാട്ടമി, ഭക്ഷ്യസുരക്ഷാ പ്രദർശനം, ഇന്ത്യൻ ആർമിയുടെ ആയുധങ്ങൾ, സൈബർ ആൻഡ് ഫോറൻസിക് പ്രദർശനങ്ങൾ, ഇന്ത്യൻ നേവിയുടെ ഷിപ്പ് മോഡലുകൾ, വിർച്വൽ റിയാലിറ്റി റോബോട്ടിക്സ്, കെമിമാജിക്, ഹെറിറ്റേജ് എക്‌സിബിഷൻ, വൈൽഡ് ലൈഫ് ഗ്യാലറി, അസ് ട്രോ ടെലിസ്കോപ്പ് വ്യൂ, പോസ്റ്റൽ ഡിപ്പാർട്‌മെൻ്റിന്റെ സ്റ്റാമ്പ് ഗ്യാലറി, കരകൗശല പ്രദർശനങ്ങൾ, ഭക്ഷ്യവസ്‌തുക്കളുടെ പ്രദർശനവിപണനങ്ങൾ, ഫയർ ഫോഴ്‌സിൻ്റെ പ്രകടനങ്ങൾ, കോളേജിലെ വിവിധ ഡിപ്പാർട്മെൻ്റുകൾ ഒരുക്കുന്ന സ്റ്റാളുകൾ ഉൾപ്പെടെ 75ൽ പരം സ്റ്റാളുകൾ 16, 17 തീയതികളിലായി വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കും തുറന്നു കൊടുക്കുന്നു.
Trionza – 2K26-ൽ തൊടുപുഴ ബേബി മെമ്മോറിയൽ ഹോസ്‌പിറ്റൽ രണ്ടു തീയതികളിലും പൊതുജനങ്ങൾക്കായി സൗജന്യ മെഡിക്കൽ ക്യാംപും നടത്തി വരുന്നു.
കോളേജ് കുട്ടികൾക്കും സ്‌കൂൾ കുട്ടികൾക്കുമായി 2.5 ലക്ഷം രൂപയിൽപരം സമ്മാനങ്ങളുമായി സ്പോട്ട് ഡാൻസ്, ഫാഷൻ ഷോ, ക്വിസ്, ഫൺ ഗെയിംസ്, ഫോട്ടോഗ്രാഫി, ഫുട്‌ബോൾ ത്രീസ് തുടങ്ങി ധാരാളം മത്സരങ്ങൾ നടന്നു വരുന്നു.
17ആം തീയതി രാവിലെ 7 മണി മുതൽ വടംവലിമത്സരവും ഉണ്ടായിരിക്കും. ഇടുക്കി ജില്ല സബ് കളക്ടർ അനുപ് ഗാർഗ് ഐ.എ.എസ് 17 ആം തീയതിയിലെ മുഖ്യാതിഥി ആയിരിക്കും. 10 മണിക്ക് വിദ്യാഭ്യാസ – കല – സാംസ്കാരിക മാനേജർ റവ. സമ്മേളനം ഉണ്ടായിരിക്കും. ഡോ. തോമസ് പുതുശേരി സി.എം.ഐയുടെ അദ്ധ്യക്ഷതയിൽ കൂടുന്ന സമ്മേളനത്തിൽ ഇടുക്കി ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ഷീല സ്റ്റീഫൻ, ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്റ് സാന്ദ്രമോൾ ജിന്നി, അറക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്റ് ഉഷ ഗോപിനാഥ്, കുടയത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്റ് പുഷ്പ വിജയൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സ്റ്റീഫൻ ജോർജ്, ആൽവിൻ ജോസ് അലക്സ് എന്നിവർ പ്രസംഗിക്കും. 17-ആം തീയതി ഉച്ചകഴിഞ്ഞു 2.30 നു പൂർവ്വവിദ്യാർത്ഥിസംഗമവും ഉണ്ടായിരിക്കും. 17ആം തീയതി വൈകുന്നേരം 6ന് ഓപ്പൺ ഗ്രൗണ്ടിൽ പ്രശസ്ത ഗായകൻ വിധു പ്രതാപ് നയിക്കുന്ന മെഗാ മ്യൂസിക്കൽ ബാൻഡോടു കൂടിയാണ് Trionza 2K26 സമാപിക്കുന്നത്. മ്യൂസിക്കൽ ബാൻഡിൽ പൊതുജനങ്ങൾക്ക് പ്രവേശനം സൗജന്യമായിരിക്കും.
സെന്റ് ജോസഫ്സ്സ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് മാനേജർ റവ. ഡോ. തോമസ് പുതുശ്ശേരി സി.എം.ഐ, ബർസാർ റവ. ഫാ. ബോബിൻ കുമരേട്ട് സി.എം.ഐ, സെന്റ് ജോസഫ്‌സ് ഓട്ടോണോമസ് കോളേജ് പ്രിൻസിപ്പൽ ഡോ. ജോസഫ് ജോർജ്, സെൻ്റ്. ജോസഫ് അക്കാദമി പ്രിൻസിപ്പൽ ഡോ. തോംസൺ ജോസഫ്, ഫെസ്റ്റ് കോർഡിനേറ്റർമാരും അസിസ്റ്റൻ്റ് പ്രൊഫസർമാരുമായ ആൽവിൻ ജോസ് അലക്സ്, സുനിത മാത്യു, ജിയോ കുര്യൻ എന്നിവർ നേതൃത്വം നൽകും.
