VBC NEWS THODUPUZHA

neyyasserykaran@gmail.com

98471 41115

Vbc News Reader

സ്കൂളിലെ ആർത്തവ അവധിയിൽ നയം മാറ്റം

തിരുവനന്തപുരം: സ്‌കൂൾ വിദ്യാർഥിനികൾക്ക് നടപ്പാക്കിയ മൂന്നു ദിവസ ആർത്തവ അവധി അവരെക്കൊണ്ട് നിർബന്ധിച്ച് എടുപ്പിക്കില്ലെന്ന് വിദ്യാഭ്യാസമന്ത്രി എൻ. ഷംസുദീൻ. നന്മയുള്ള തീരുമാനമായിട്ടാണ് അതിനെ സർക്കാർ കാണുന്നതെന്നും ആർത്തവ അവധിയിൽ സ്ത്രീ സമൂഹത്തിന് പരാതിയുണ്ടെങ്കിൽ പുനഃപരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു. പൊതു നിർദേശമായി ഉയർന്നുവന്ന വിഷയം സർക്കാർ പരിഗണിച്ചു എന്ന് മാത്രമേയുളളൂ. ആർത്തവ സമയത്ത് കഠിനമായ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന വിദ്യാർഥിനികളും സ്ത്രീകളുമുണ്ട്. അവരെ ക്ലാസുകളിൽ പങ്കെടുപ്പിക്കാൻ നിർബന്ധിക്കരുത്. അവരെ പരിഗണിച്ചാണ് സർക്കാർ ഇത്തരമൊരു തീരുമാനമെടുത്തത്. എന്നാൽ ആർത്തവ അവധി സംബന്ധിച്ച് …

സ്കൂളിലെ ആർത്തവ അവധിയിൽ നയം മാറ്റം Read More »

ജല സമൃദ്ധിയിൽ ആനചാടികുത്ത്; സഞ്ചരികളുടെ ഒഴുക്കു തുടങ്ങി

തൊമ്മൻകുത്ത്: മഴയെത്തിയതോടെ ജല സമൃദ്ധിയിലായ ആനചാടിക്കുത്തിലേക്ക് സഞ്ചരികളുടെ പ്രവാഹം. കുത്തിന് മുകളിൽ വരെ വലിയ വാഹനങ്ങൾ എത്താനുള്ള റോഡ് ബി.എം.ബി.സി നിലവാരത്തിൽ പൂർത്തിയായതോടെ വാഹനങ്ങളുടെ നീണ്ട നിര അവധി ദിനത്തിൽ പോലും രൂപപ്പെട്ടു. ദിവസവും നൂറ് കണക്കിന് വാഹനങ്ങൾ എത്തുന്നുണ്ട്. റോഡ് പണി പൂർത്തിയാകുന്നതിന് മുമ്പ് കുത്തിന് താഴെ വാഹനങ്ങൾ ഇട്ടിട്ട് കുത്തനെയുള്ള കയറ്റം നടന്നു കയറിയാണ് സഞ്ചരികൾ എത്തിയിരുന്നത്. പ്രായമായ സഞ്ചരികൾക്ക് ഇത് ബുദ്ധിമുട്ട് ആയിരുന്നു. വാഹനങ്ങൾക്ക് കുത്തിന് തൊട്ട് അടുത്ത് വരെ എത്താൻ കഴിയുമെന്നത് …

ജല സമൃദ്ധിയിൽ ആനചാടികുത്ത്; സഞ്ചരികളുടെ ഒഴുക്കു തുടങ്ങി Read More »