VBC NEWS THODUPUZHA

സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് പീഡപ്പിക്കാൻ ശ്രമിച്ച അസോസിയേറ്റ് ഡയറക്റ്റർ ദിനിൽ ബാബുവിനെതിരേ കേസെടുത്തു

കൊച്ചി: സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ അസോസിയേറ്റ് ഡയറക്റ്റർ ദിനിൽ ബാബുവിനെതിരേ പൊലീസ് കേസെടുത്തു. എറണാകുളം സൗത്ത് പൊലീസാണ് കേസെടുത്തത്. യുവതിയെ വിളിച്ചു വരുത്തി അപമാനിക്കാൻ ശ്രമിച്ചുവെന്നാണ് പരാതി. ദുൽക്കർ സൽമാൻറെ വേഫെറർ ഫിലിംസിൻറെ പേരിലാണ് ഇയാൾ കാസ്റ്റിങ് കൗച്ച് നടത്തിയത്. വേഫെറർ ഫിലിംസിനെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചെന്ന ആരോപിച്ച് ദിനിലിനെതിരേ പരാതി നൽകിയിട്ടുണ്ട്. തേവര പൊലീസ് സ്റ്റേഷനിലും ഫെഫ്കയിലുമാണ് വേഫെറർ ഫിലിംസ് പരാതി നൽകിയത്. ദിനിൽ ബാബുവുമായി വേഫെറർ ഫിലിംസിന് ബന്ധമില്ലെന്നും വേഫെററിൻറെ ഒരു ചിത്രത്തിലും ദിനിൽ പങ്കാളിയല്ലെന്നും കമ്പനി വ്യക്തമാക്കി.

Leave a Comment

Your email address will not be published. Required fields are marked *