തിരുവനന്തപുരം: അർജൻറീന ടീം കേരളത്തിലെത്തില്ലെന്ന് സ്ഥിരീകരണം. മത്സരത്തിൻറെ സ്പോൺസർമാർ(reporter broadcasting corporation) തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. നവംബറിൽ മെസിയും അർജൻറീനയും കേരളത്തിലെത്തിമെന്നായിരുന്നു റിപ്പോർട്ടുകൾ. ഫിഫയുടെ അനുമതി ലഭിക്കുവാനുള്ള കാലതാമസം പരിഗണിച്ച് നവംബർ വിൻഡോയിലെ കളി മാറ്റി വയ്ക്കാൻ അർജൻറീന ഫുട്‌ബോൾ അസോസിയേഷനുമായുള്ള ചർച്ചയ്ക്കു ശേഷം തീരുമാനിച്ചതായാണ് വിവരം.
അടുത്ത വിൻഡോയിൽ ടീം കേരളത്തിലേക്കെത്തുമെന്നും വിവരമുണ്ട്. സ്പോൺസറായ ആൻറോ അഗസ്റ്റിനാണ് ഫെയ്സ് ബുക്ക് പോസ്റ്റിലൂടെ ഇക്കാര്യം അറിയിച്ചത്. “ഫിഫാ അനുമതി ലഭിക്കുവാനുള്ള കാലതാമസം പരിഗണിച്ച് നവംബർ വിൻഡോയിലെ കളി മാറ്റി വയ്ക്കാൻ എ.എഫ്.എയുമായുള്ള ചർച്ചയിൽ ധാരണ.
കേരളത്തിൽ കളിക്കുന്നത് അടുത്ത വിൻഡോയിൽ. പ്രഖ്യാപനം ഉടൻ,” എന്നാണ് പോസ്റ്റ്. അർജൻറീനയുടെ ഇന്ത്യൻ പര്യടനം ഉണ്ടായേക്കില്ലെന്ന് മുൻപ് തന്നെ റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. എന്നാൽ നവംബർ 17-ന് കൊച്ചിയിൽ അർജന്റീന ടീം കളിക്കുമെന്നായിരുന്നു സ്പോൺസർ ഉറുപ്പ് പറയുകയായിരുന്നു.
