കൊല്ലം: മന്ത്രവാദത്തിന് വഴങ്ങാത്ത ഭാര്യയുടെ മുഖത്ത് തിളച്ച മീൻകറിയൊഴിച്ച ഭർത്താവ് പൊലീസ് കസ്റ്റഡിയിൽ. കൊല്ലം ചടയമംഗലം സ്വദേശി സജീറാണ് അറസ്റ്റിലായത്. ഭാര്യ രാജിലയ്ക്ക് മുഖത്തും കഴുത്തിനും ഗുരുതരമായ പരുക്കേറ്റത്. രോഗം മാറാത്തതിനെ തുടർന്ന് രജീലയും സജീറും ചേർന്ന് ഒരു മന്ത്രിവാദിയെ സമീപിച്ചിരുന്നു. ചില മന്ത്രിവാദപരമായ കാര്യങ്ങൾ വീട്ടിൽ വച്ച് ചെയ്യാൻ മന്ത്രിവാദി ആവശ്യപ്പെടുകയായിരുന്നു.
മുഖത്ത് ഭസ്മം തേയ്ക്കുക, മുടി അഴിച്ചിടുക എന്നിവയാണ് രജീലയോട് നിർദേശിച്ചിരുന്നത്. എന്നാൽ ഈ മന്ത്രവാദം കൊണ്ട് കാര്യമില്ലെന്ന് പറഞ്ഞ് രജീല ഇതിന് വിസമ്മതിക്കുകയായിരുന്നു. പിന്നാലെ പ്രകോപിതനായ സജീർ തിളച്ച മീൻകറി മുഖത്തേക്ക് ഒഴിക്കുകയായിരുന്നു. രജീലയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്ത് ഭർത്താവിനെ അറസ്റ്റു ചെയ്തത്.
