തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ തിരുവിതാകൂർ ദേവസ്വം ബോർഡ് മുൻ അംഗം കെ.പി ശങ്കരദാസിനെ എസ്.ഐ.റ്റി ചോദ്യം ചെയ്തു വിട്ടയച്ചു. തന്ത്രിയും ഉദ്യോഗസ്ഥരും തിരുമാനിച്ച കാര്യങ്ങളാണ് ബോർഡ് ശബരിമലയിൽ നടപ്പിലാക്കിയതെന്നാണ് ശങ്കര ദാസിണെ മൊഴി. എ പത്മകുമാർ പ്രസിഡൻ്റായിരുന്ന ഭരണസമിതിയിൽ സി.പി.ഐ പ്രതിനിധിയായിരുന്നു ശങ്കരദാസ്. ഉണ്ണികൃഷ്ണൻ പോറ്റിയെ ശബരിമലയിൽ വച്ച് പല തവണ കണ്ടിട്ടുണ്ടെന്നും വ്യക്തിപരമായി അടുപ്പമില്ലെന്നുമാണ് മൊഴി. ശബരിമലയുടെ പേരിൽ യാതൊരു സാമ്പത്തിക ലാഭവും നേടിയിട്ടില്ല, ശബരിമല ശ്രീകോവിലിൻറെ സ്വർണപ്പാളികളും ദ്വാരപാലക ശിൽപങ്ങളും ചെമ്പായി മാറിയെന്ന് രേഖപ്പെടുന്നിയതിൽ സംശയം തോന്നിയിട്ടില്ലെന്നും സ്വർണത്തിൻറെ തിളക്കം കുറഞ്ഞെന്നും വീണ്ടും സ്വർണം പൂശണമെന്നുമുള്ള ഉദ്യോഗസ്ഥരുടെ റിപ്പോർട്ട് അംഗീകരിക്കുകയായിരുന്നെന്നും മൊഴിയിൽ പറയുന്നു.
