VBC NEWS THODUPUZHA

neyyasserykaran@gmail.com

98471 41115

വാഹനാപകടത്തിൽ യുവാവ് മരിച്ചു

ഇടുക്കി: വാഹനാപകടത്തിൽ യുവാവ് മരിച്ചു. കഴിഞ്ഞ ദിവസം രാത്രി എട്ടു മണിയോടെ തൊടുപുഴയ്ക്ക് അടുത്ത് കുന്നത്തുണ്ടായ വാഹനാപകടത്തിലാണ് കുന്നം കാരുപാറ സ്വദേശി സോജി സോജൻ(24) മരിച്ചത്. സോജി സഞ്ചരിച്ച ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ആയിരുന്നു അപകടം ഉണ്ടായത്. അപകടം നടന്ന ഉടനെ നാട്ടുകാർ സോജിയെ മുതലക്കോടത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കാരുപാറ മധുരമറ്റത്തിൽ സോജൻ – അൽഫോൺസ(സൽമ) ദമ്പതികളുടെ മകനാണ് സോജൻ. സഹോദരിമാർ: സോന, സോനു, സോമി. സഹോദരിമാരുടെ ഭർത്താക്കന്മാർ: നിതിൻ, കൃഷ്ണ.

Leave a Comment

Your email address will not be published. Required fields are marked *