VBC NEWS THODUPUZHA

neyyasserykaran@gmail.com

98471 41115

ഷാർജ ബുക്ക് ഫെസ്റ്റിവലിൽ മുതിർന്ന കോൺഗ്രസ്‌ നേതാവ് ആനന്ദ് ജോർജിന്റെ പുസ്തകങ്ങൾ പ്രദർശിപ്പിച്ചു

ഷാർജ: ലോക പ്രശസ്ത ഷാർജ ബുക്ക് ഫെസ്റ്റിവലിൽ എറണാകുളം ജില്ലയിലെ മുതിർന്ന കോൺഗ്രസ്‌ നേതാവ് ആനന്ദ് ജോർജിന്റെ പുസ്തകങ്ങൾ പ്രദർശിപ്പിച്ചു. പ്രദർശന നഗരിയിലെ ചിരന്തനയുടെ പബ്ലിക്കേഷന്റെ സ്റ്റാളിൽവച്ച് പുസ്തക പ്രകാശനവും നടത്തി. ഡോ. രംഗരാജൻ യു.എ.ഇയിലെ സീനിയർ കോൺഗ്രസ്‌ നേതാവും അറിയപ്പെടുന്ന ജീവകാരുണ്യ പ്രവർത്തകനും എഴുത്തുകാരനുമായ സി.പി ജലീൽ സാഹിബിന് പുസ്തകം കൈമാറിക്കൊണ്ട് പ്രകാശനം നിർവഹിച്ചു. ചിരന്തന പബ്ലിക്കേഷന്റെ ചെയർമാനും ഗൾഫിലെ അറിയപ്പെടുന്ന സാമൂഹ്യ രാഷ്ട്രീയ ജീവകാരുണ്യപ്രവർത്തകനുമായ പുന്നക്കൻ മുഹമ്മദാലിയാണ്. എറണാകുളം ഇൻകാസ് സീനിയർ നേതാക്കളായ റിൻസൺ ആലുവ, ബാബുരാജ് കാലടി ചടങ്ങിൽ എന്നിവർ സാന്നിഹിതരായിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *