VBC NEWS THODUPUZHA

neyyasserykaran@gmail.com

98471 41115

എസ്.ഐ.ആർ നടപടികളുമായി സഹകരിക്കില്ലെന്ന് തമിഴ്നാട്ടിലെ റവന‍്യു ജീവനക്കാർ പറഞ്ഞു

ചെന്നൈ: തമിഴ്നാട്ടിൽ ചൊവ്വാഴ്ച മുതൽ തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിൻറെ നടപടികളുമായി സഹകരിക്കില്ലെന്ന് റവന‍്യു ജീവനക്കാർ. അമിത ജോലിഭാരമാണെന്ന് ചൂണ്ടിക്കാണിച്ചാണ് ജീവനക്കാർ വിട്ടു നിൽക്കാനൊരുങ്ങുന്നത്. ജില്ലാ കലക്റ്റർ മാനസികമായി സമ്മർദത്തിലാക്കാൻ ശ്രമിക്കുന്നുവെന്ന് റവന‍്യു ജീവനക്കാരുടെ സംഘടനയായ ഫെറ പറഞ്ഞു. മതിയായ പരിശീലനം ലഭിക്കാതെയാണ് തങ്ങളെ നടപടികൾക്കു വേണ്ടി നിയോഗിച്ചതെന്നാണ് ജീവനക്കാരുടെ വാദം. ഇതുകൂടാതെ ആവശ‍്യത്തിന് ജീവനക്കാരില്ലെന്നും ഫണ്ട് അനുവദിക്കുന്നില്ലെന്നും ആരോപണമുയരുന്നുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *