VBC NEWS THODUPUZHA

neyyasserykaran@gmail.com

98471 41115

യുവനടി റിനി ആൻ ജോർജിനെതിരേ വധഭീഷണി

കൊച്ചി: യുവനടി റിനി ആൻ ജോർജിനെതിരേ വധഭീഷണി. വെള്ളിയാഴ്ച രാത്രി വീടിന് മുന്നിൽ 2 പേരെത്തി രാഹുൽ മാങ്കൂട്ടത്തിലിനെ തൊട്ടാൽ കൊന്നുകളയുമെന്ന് ഭീഷണി മുഴക്കിയതായി റിനി പറയുന്നു. സംഭവത്തിൽ റിനി പൊലീസിൽ പരാതി നൽകി. സംഭവത്തിൽ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പറവൂരിലുള്ള റിനിയുടെ വീടിന് മുന്നിൽ രാത്രി ഒൻപതരയോടെ ഒരാൾ സ്‌കൂട്ടറിലെത്തി. ഇയാൾ ഗെയ്റ്റ് തകർത്ത് അകത്തേക്ക് കടക്കാൻ ശ്രമം നടത്തി. ശബ്ദം കേട്ട് വീട്ടുകാർ പുറത്തറങ്ങിയതോടെ ഇയാൾ രക്ഷപ്പെട്ടു. പിന്നീട് രാത്രി പത്തുമണിയോടെ ബൈക്കുമായി മറ്റൊരാളും വീടിന് മുന്നിലെത്തി. രാഹുൽ മാങ്കൂട്ടത്തിലിനെ തൊട്ടാൽ കൊന്നുകളയുമെന്ന് ഭീഷണി മുഴക്കുകയായിരുന്നു. രാഹുൽ മാങ്കൂട്ടത്തിലിനെതിരേ ആദ്യമായി പരസ്യ പ്രതികരണം നടത്തിയ ആളാണ് റിനി ആൻ ജോർജ്. പിന്നാലെയാണ് മറ്റ് യുവതികൾ രാഹുലിനെതിരേ രംഗത്തെത്തിയത്.

Leave a Comment

Your email address will not be published. Required fields are marked *