തൊടുപുഴ: നടിയെ ആക്രമിച്ച കേസിൽ കോടതി വിധിയെ മാനിക്കുന്നുവെന്ന് നടൻ ആസിഫലി. അതിജീവിതയ്ക്ക് നീതി ലഭിക്കണമെന്നാണ് എൻറെ അഭിപ്രായം. അത് ആരെങ്കിലും ശിക്ഷിക്കപ്പെടണമെന്നല്ല എന്നും നടൻ പറഞ്ഞു. അതിജീവിത എൻറെ സഹപ്രവർത്തകയാണ്. വളരെ അടുത്ത സുഹൃത്താണ്. എന്നാൽ, വിധി വന്ന ശേഷം സംസാരിക്കാൻ സാധിച്ചിട്ടില്ലെന്നും അദ്ദേഹം ചോദ്യത്തിനു മറുപടിയായി അറിയിച്ചു. വിധിയെപ്പറ്റി അഭിപ്രായം പറഞ്ഞാൽ കോടതി നിന്ദയാകും. ആരോപിതനെ സംഘടനകളിലേക്ക് തിരിച്ചെടുക്കുന്നത് സ്വാഭാവിക നടപടി. തൊടുപുഴ കുമ്മംകല്ല് ബി.ടി.എം സ്കൂളിൽ വോട്ട് രേഖപെടുത്തിയ ശേഷം മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി നൽകുമ്പോഴായിരുന്നു ഈ കാര്യം വ്യക്തമാക്കിയത്.
