കട്ടപ്പന: മൂന്ന് തവണ എംഎൽഎ ആയിരുന്ന മുതിർന്ന കോൺഗ്രസ് നേതാവ് ഇ.എം ആഗസ്തിക്ക് തദ്ദേശ തെരഞ്ഞെടുപ്പിൽ വമ്പൻ തോൽവി. കട്ടപ്പന നഗരസഭയിലെ 22ാം വാർഡിൽ ഇരുപതേക്കറിലാണ് അഗസ്തി മത്സരിച്ചത്. മുൻ എംഎൽഎ, ജില്ലാ ബാങ്ക് പ്രസിഡൻറ്, കെപിസിസി ജനറൽ സെക്രട്ടറി, ഡിസിസി പ്രസിഡൻറ് തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിട്ടുള്ള അഗസ്തിയുടെ സ്ഥാനാർഥി പ്രഖ്യാപനം അപ്രതീക്ഷിതമായിരുന്നു. 1991 ലും 1996 ലും ഉടുമ്പുൻചോലയിൽ നിന്നും 2001ൽ പീരുമേട്ടിൽ നിന്നുമാണ് ഇഎം ആഗസ്തി നിയസഭയിൽ എത്തിയത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ എം.എം. മണിക്കെതിരെ ഉടുമ്പൻചോലയിൽ പരാജയപ്പെട്ടിരുന്നു. പരാജയപ്പെട്ടതിന് പിന്നാലെ ആഗസ്തി തല മൊട്ടയടിച്ചത് വലിയ വാർത്തയായിരുന്നു.
