VBC NEWS THODUPUZHA

neyyasserykaran@gmail.com

98471 41115

സി.പി.എം പുറത്താക്കിയ ബിനു പുളിക്കക്കണ്ടവും മകളും സഹോദരനും വിജയിച്ചു

പാലാ: ഈ വിജയം ബിനു പുളിക്കക്കണ്ടത്തിൻറെ മധുരപ്രതികാരം. ബിനുവും മകൾ ദിയ ബിനുവും സഹോദരൻ ബിജു പുളിക്കക്കണ്ടവുമാണ് പാലാ നഗരസഭയിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ച് വിജയിച്ചത്. സിപിഎം പുറത്താക്കിയതിന് പിന്നാലെയാണ് ബിനു സ്വതന്ത്രനായി മത്സരിച്ചത്. ഇനി പാലാ നഗരസഭ ആര് ഭരിക്കും എന്ന് ഇവർ മൂന്ന് പേർ തീരുമാനിക്കും. പാലാ നഗരസഭയിലെ 13, 14,15 വാർഡുകളിലാണ് ഇവർ മത്സരിച്ചത്. നഗരസഭാ അധ്യക്ഷസ്ഥാനം സിപിഎം നിരസിച്ചതിനെത്തുടർന്നാണ് ബിനു സ്വതന്ത്ര സ്ഥാനാർഥിയായി മത്സരത്തിനിറങ്ങിയത്. 20 വർഷമായി കൗൺസിലറായ ബിനു ഒരു തവണ ബിജെപി സ്ഥാനാർഥിയായും ഒരു തവണ സിപിഎം സ്ഥാനാർഥിയായും 2 തവണ സ്വതന്ത്രനായുമാണു ജയിച്ചത്. ഇപ്പോഴത്തെ നഗരസഭയിൽ സിപിഎം ചിഹ്നത്തിൽ മത്സരിച്ചു ജയിച്ച ഏകയാളായിരുന്നു ബിനു.

Leave a Comment

Your email address will not be published. Required fields are marked *