ഇടുക്കി: മാട്ടുപ്പെട്ടി കുണ്ടളക്ക് സമീപം കടുവയും മൂന്ന് കുഞ്ഞുങ്ങളും ഇറങ്ങിയെന്ന തരത്തിലുള്ള പ്രചാരണം തെറ്റാണെന്ന് വനംവകുപ്പ്. കടുവ ഇറങ്ങിയെന്ന തരത്തിൽ പ്രചരിക്കുന്ന ദൃശ്യങ്ങൾ മൂന്നാറിൽ നിന്നുള്ളതല്ലെന്ന് വനംവകുപ്പുദ്യോഗസ്ഥർ പറഞ്ഞു. ആളുകളിൽ ഭയാശങ്ക ഉളവാക്കും വിധം നടക്കുന്ന ഇത്തരം പ്രചാരണങ്ങൾ വനംവകുപ്പിനെ കൂടുതൽ പ്രതിസന്ധിയിലാക്കുന്നതാണെന്നും മൂന്നാർ റെയിഞ്ചോഫീസർ എസ് ബിജു പറഞ്ഞു.
മാട്ടുപ്പെട്ടി കുണ്ടളക്ക് സമീപം കടുവയും 3 കുഞ്ഞുങ്ങളും ഇറങ്ങിയെന്ന തരത്തിലുള്ള പ്രചാരണമായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ നടന്നു വന്നിരുന്നത്.രാത്രി കാലത്ത് ഇറങ്ങിയതെന്ന തരത്തിൽ കടുവയുടെയും കുഞ്ഞുങ്ങളുടെയും ദൃശ്യങ്ങൾ നവമാധ്യമങ്ങളിൽ പ്രചരിക്കുകയും ചെയ്തിരുന്നു.എന്നാൽ ഈ പ്രചാരണം തെറ്റാണെന്ന് വനംവകുപ്പ് അറിയിച്ചു.കടുവ ഇറങ്ങിയെന്ന തരത്തിൽ പ്രചരിക്കുന്ന ദൃശ്യങ്ങൾ മൂന്നാറിൽ നിന്നുള്ളതല്ലെന്ന് വനംവകുപ്പുദ്യോഗസ്ഥർ പറഞ്ഞു.ആളുകളിൽ ഭയാശങ്ക ഉളവാക്കും വിധം നടക്കുന്ന ഇത്തരം പ്രചാരണങ്ങൾ വനംവകുപ്പിനെ കൂടുതൽ പ്രതിസന്ധിയിലാക്കുന്നതാണെന്നും മൂന്നാർ മൂന്നാർ റെയിഞ്ചോഫീസർ എസ് ബിജു പറഞ്ഞു.
കടുവ ഇറങ്ങിയെന്ന പ്രചാരണത്തെ തുടർന്ന് വനംവകുപ്പുദ്യോഗസ്ഥരും ആർ ആർ റ്റി സംഘവും പ്രദേശത്ത് നിരീക്ഷണം നടത്തിയിരുന്നു.എന്നാൽ യാതോന്നും കണ്ടെത്താൻ കഴിഞ്ഞില്ല.ഇത്തരം വ്യാജ പ്രചാരണങ്ങൾ നടത്തുന്നതിനെതിരെ നടപടി സ്വീകരിക്കേണ്ടി വരുമെന്നും വനംവകുപ്പ് മുന്നറിയിപ്പ് നൽകുന്നു.
