ശ്രീനഗർ: ജമ്മു കശ്മീരിലെ കുപ്വാര ജില്ലയിൽ കുഴിബോംബ് പൊട്ടി കരസേനാംഗത്തിന് വീരമൃത്യു. ത്രെഗാമിലുള്ള പുത്താഹ ഗ്രാമത്തിൽ തിങ്കളാഴ്ചയാണ് സ്ഫോടനമുണ്ടായത്. ജമ്മു കശ്മീർ ലൈറ്റ് ഇൻഫൻട്രി അംഗം ഹവിൽദാർ സുബൈറിനെ ദ്രഗ്മുള്ളയിലെ സൈനിക ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അതേസമയം, ജമ്മു കശ്മീരിലെ ഉധംപുരിൽ സുരക്ഷാസേനയും ഭീകരരും തമ്മിൽ തിങ്കളാഴ്ച ഏറ്റുമുട്ടി. ഒരു ഭീകരന് പരുക്കേറ്റതായി റിപ്പോർട്ടുകളുണ്ട്. മജാൽത്ത മേഖലയിലെ സോവം എന്ന ഗ്രാമത്തിൽ ജയ്ഷെ മുഹമ്മദ് ഭീകരസംഘടനയുമായി ബന്ധമുള്ളവരുടെ സാന്നിധ്യമുണ്ടെന്ന രഹസ്യവിവരത്തെത്തുടർന്ന് സൈന്യം നടത്തിയ പരിശോധനയക്കിടെയാണ് ഭീകരർ വെടിയുതിർത്തത്.
