VBC NEWS THODUPUZHA

neyyasserykaran@gmail.com

98471 41115

എ.കെ ആൻ്റണിയെ വീട്ടിലെത്തി സന്ദർശിച്ച് അനു​ഗ്രഹം വാങ്ങി മനോജ് കോക്കാട്ട്

ഇടുക്കി: ജില്ലാ പഞ്ചായത്ത് കരിമണ്ണൂർ ഡിവിഷനിൽ നിന്ന് മത്സരിച്ച് വിജയിച്ച മനോജ് കോക്കാട്ട്, മുതിർന്ന കോൺ​ഗ്രസ് നേതാവ് എ.കെ ആൻ്റണിയെ തിരുവനന്തപുരത്തെ വസതിയിൽ എത്തി സന്ദർശിച്ചു, അദ്ദേഹത്തിൻ്റെ അനു​ഗ്രഹവും വാങ്ങി….. എ.കെ ആൻ്റണിയുടെ ഭാര്യ എലിസബത്തിൻ്റെ ജന്മദേശമായ നെയ്യശ്ശേരി ഉൾപ്പെടുന്ന പ്രദേശമാണ് കരിമണ്ണൂർ ഡിവിഷനിൽ നിന്ന് മനോജ് കോക്കാട്ട് പ്രതിനിധീകരിക്കുന്നത്. വളരെ ​ഗൃഹാതുരത്വം തരുന്ന ഓർമ്മകൾ എ.കെ ആൻ്റണിയും ഭാര്യയും പങ്കുവെച്ചതായി മനോജ് കോക്കാട്ട് കൂടിക്കാഴ്ച്ചയ്ക്ക് ശേഷം പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *