തൊടുപുഴ: കേരള ഷോപ്സ് ആൻ്റ് കൊമേഷ്യൽ എസ്റ്റാബ്ലിഷ്മെൻ്റ് വർക്കേഴ്സ് വെൽഫെയർ ഫണ്ട് ഇടുക്കി ബോർഡിലെ അംഗങ്ങളുടെ മക്കളിൽ 2024 – 2025 അധ്യയന വർഷം എസ്.എസ്.എൽ.സി, പ്ലസ് റ്റൂ, ഡിഗ്രി, പി.ജി തലത്തിൽ ഉന്നത വിജയം നേടിയ കുട്ടികൾക്കുള്ള ക്യാഷ് അവാർഡും സർട്ടിഫിക്കറ്റ് വിതരണവും തൊടുപുഴ വ്യാപാര ഭവൻ ഹാളിൽ വച്ച് സംഘടിപ്പിച്ചു.
കേരള ഷോപ്പ്സ് ആൻഡ് കൊമേഷ്യൽ എസ്റ്റാബ്ലിഷ്മെൻ്റ് വർക്കേഴ്സ് വെൽഫെയർ ഫണ്ട് ബോർഡ് ഡയറക്ടർ ജി ജയപാൽ ഉദ്ഘാടനം നിർവഹിച്ചു.

ചടങ്ങിൽ വ്യാപാരി വ്യവസായി ഏകോപന സമിതി ഇടുക്കി ജില്ല പ്രസിഡൻ്റ് സണ്ണി പൈമ്പിള്ളി അധ്യക്ഷത വഹിച്ചു. കേരള ഹോട്ടൽ ആൻഡ് റസ്റ്റോറൻ്റ് അസോസിയേഷൻ ഇടുക്കി ജില്ലാ പ്രസിഡൻ്റ് ജയൻ ജോസഫ്, തൊടുപുഴ മർച്ചന്റ് അസോസിയേഷൻ പ്രസിഡൻ്റ് റ്റി.സി രാജു തരണയിൽ, ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ഇടുക്കി ജില്ലാ പ്രസിഡൻ്റ് എസ്.ജി ജ്യോതിഷ് കുമാർ, എ.ഐ.റ്റി.യു.സി ജില്ലാ ട്രഷറർ പി.പി ജോയ്, ഷോപ്സ് ആൻഡ് റിസോർട്ട് എംപ്ലോയീസ് ഫെഡറേഷൻ ഇടുക്കി ജില്ല പ്രസിഡൻ്റ് കെ.എസ് ജയകുമാർ, ഇന്ത്യൻ നാഷണൽ ലേബർ കോൺഗ്രസ് ജില്ലാ പ്രസിഡൻ്റ് അനിൽ രാഘവൻ, കെ.എച്ച്.ആർ.എ തൊടുപുഴ മേഖല പ്രസിഡൻ്റ് ഗിരീഷ് എന്നിവർ ആശംസകൾ നേർന്നു. ജില്ല എക്സിക്യൂട്ടീവ് ഓഫീസർ കെ.ആർ സ്മിത സ്വാഗതവും മഞ്ജു ജോസ് കൃതഞ്ജതയും രേഖപ്പെടുത്തി.
