ഇടുക്കി: പടമുഖം സ്നേഹമന്ദിരം അന്തേവാസികൾക്ക് ക്രിസ്തുമസ് സമ്മാനങ്ങൾ വിതരണം ചെയ്തും, ക്രിസ്തുമസ് കേക്ക് മുറിച്ച് നൽകിയും യു എസ് എ യിലെ സാജു വടക്കേൽ കുടുംബാംഗങ്ങൾ സ്പോൺസർ ചെയ്ത വിഭവ സമുദ്ധമായ സ്നേഹവിരുന്ന് ഒരുക്കിയുമാണ് ക്രിസ്മസ് ആഘോഷം നടത്തിയത്. സ്നേഹമന്ദിരം സ്പിരിച്ചൽ ഡയറക്ടർ ഫാ.ഷാജു ചാമപാറ അദ്ധ്യക്ഷത വഹിച്ചു.ആഘോഷ പരിപാടികൾ ജില്ലാ പഞ്ചായത്ത് അംഗം ഷൈനി സജി ഉദ്ഘാടനം ചെയ്തു.
സ്നേഹ മന്ദിരം ഡയറക്ടർ ഡോ.രാജു വീ.സി, ലയൺസ് ക്ലബ്ബ് ജില്ലാ കോ-ഓർഡിനേറ്റർ ജെയിൻ അഗസ്റ്റ്യൻ, തഹസീൽദാർ അനിൽകുമാർ,ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ബോബസ് കെ.എം, ഡിക്ലാർക്ക് സെബാസ്റ്റ്യൻ, മുരിക്കാശ്ശേരി പോലീസ് സബ്ബ് ഇൻസ്പെക്ടർ മണിയൻ കെ ഡി, നോമ്പിൾ ജോസഫ് , സാം തോമസ്, ജോർജ് അമ്പഴം, കെ.എം. ജലാലുദീൻ, ഷൈനി രാജു , സി പി ഒ നവാസ്, ബിജു തോമസ് തുടങ്ങിയവർ സംസാരിച്ചു.
