VBC NEWS THODUPUZHA

neyyasserykaran@gmail.com

98471 41115

സൗഹൃദം റെസിഡൻ്റ്സ് അസോസിയേഷൻ ഉദ്ഘാടനവും ന്യൂ ഇയർ ആഘോഷവും നടന്നു

കരിമണ്ണൂർ: പന്നൂർ സൗഹൃദം റെസിഡൻ്റ്സ് അസോസിയേഷൻ്റെ ഉദ്ഘാടനവും ന്യൂ ഇയർ ആഘോഷവും നടന്നു. കരിമണ്ണൂർ എസ്.എച്ച്.ഒ വി.എസ് അനിൽകുമാർ ഉദ്ഘാടനം നിർവ്വഹിച്ചു.

തുടർന്ന് സൈബർ ലോകത്ത് നടക്കുന്ന കുറ്റകൃത്യങ്ങളെക്കുറിച്ച് ബോധവൽക്കരണ ക്ലാസ് നടത്തി. അസോസിയേഷൻ പ്രസിഡൻ്റ് സണ്ണി പഴയിടം അധ്യക്ഷത വഹിച്ചു. യോഗത്തിൽ സെക്രട്ടറി ഉണ്ണികൃഷ്ണൻ സ്വാഗതം പറഞ്ഞു. വാർഡ് മെമ്പർ ഷീജ ജനീഷ്, മുൻ മെമ്പർമാരായ എ.എൻ ദിലീപ് കുമാർ, ശിവൻകുട്ടി പി.കെ., റിട്ട. അധ്യാപകൻ എൻ. സദാനന്ദൻ എന്നിവർ ആശംസകൾ നേർന്നു.

ഏതു പ്രതികൂല സാഹചര്യങ്ങളിലും മുടക്കം കൂടാതെ പാൽ, പത്രം വിതരണം ചെയ്യുന്ന അസോസിയേഷൻ അംഗങ്ങളായ സോമൻ നായർ, പ്രവീൺ എസ് എന്നിവരെ ചടങ്ങിൽ വാർഡ് മെമ്പറും അസോസിയേഷൻ പ്രസിഡൻ്റും ചേർന്ന് ഷാൾ അണിയിച്ച് ആദരിച്ചു. മുഖ്യരക്ഷാധികാരി മാത്യു പള്ളിക്കുന്നേൽ യോഗത്തിന് നന്ദി പറഞ്ഞു വിവിധ കലാപരിപാടികൾക്ക് ശേഷം സമ്മാന വിതരണവുംസ്നേഹ വിരുന്നും ഉണ്ടായിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *