നെടുങ്കണ്ടം: മാട്ടുപൊങ്കലിന് മുന്നോടിയായുള്ള തൈപൊങ്കൽ തമിഴ് ജനത വ്യാഴാഴ്ച ആഘോഷിക്കും. വിളവെടുപ്പ് ഉത്സവമായ തൈപ്പൊങ്കലിനെ തമിഴ്ജനത നേർച്ച സദ്യ നടത്തിയും അനുഷ്ഠാനങ്ങളാലുമാണ് എതിരേൽക്കുന്നത്. ആര്യവേപ്പില, മാവില, കറ്റാർ വാഴയില തുടങ്ങിയവ ഒരുമിച്ച് കെട്ടി പൂജാ മുറിയിലും മറ്റും സൂക്ഷിക്കും കാപ്പുകെട്ടോടെയാണ് പൊങ്കൽ ആഘോഷത്തിന് തുടക്കം.



വീട്ടിനുള്ളിലെ പാഴ് വസ്തുക്കളും പഴയ തുണികളും മറ്റും കത്തിച്ചു കളയുക,പരിസരം വൃത്തിയാക്കുക,ചായം പൂശുക എന്നിവക്ക് ശേഷം വീടിന്റെ മൂൻഭാഗത്തോ പൂജാ മുറിയിലോ കാപ്പു കെട്ടും. പുലർച്ചെ ഉണർന്ന് കുളി കഴിഞ്ഞ് ക്ഷേത്രങ്ങളിൽ പോയി പ്രാർത്ഥനയും വഴിപാടും നടത്തും. തുടർ് വീട്ടിൽ പച്ചക്കറി ഉപയോഗിച്ച് വിവിധ ഭക്ഷണങ്ങളും പൊങ്കൽ പായസവും തയ്യാറാക്കും. ബന്ധുമിത്രാദികളും ഒത്തുചേരും. ഇവർക്ക് കരിമ്പും മധുര പലഹാരങ്ങളും വിതരണം ചെയ്യും. ഹിന്ദു വിശ്വാസ പ്രകാരം മനുഷ്യന്റെ ജന്മദിനമായി തൈപൊങ്കലും മാടുകളുടെ ജന്മ ദിനമായി മാട്ടുപൊങ്കലും കൊണ്ടാടുന്നു. മാട്ടുപൊങ്കൽ ദിവസം ആട്് മാടുകളെ കുളിപ്പിച്ച് പൊട്ടുകുത്തി കൊമ്പുകളിൽ ചായം പൂശി മാലയണിയിക്കും. അതോടൊപ്പം തൊഴുത്തുകളും വൃത്തിയാക്കും. തുടർന്ന് മാടുകൾക്ക് കരിമ്പ് നൽകും. എന്നാൽ ചെന്നൈയിലും സമീപത്തും കാപ്പുകെട്ട്്,തൈപ്പൊങ്കൽ,മാട്ടുപ്പൊങ്കൽ,എന്നിവക്കു പുറമെ കാണും പൊങ്കൽ എന്ന ചടങ്ങും ആചരിക്കും.



ബന്ധു വീടുകളിലും സുഹൃത്തുക്കളുടെ ഭവനങ്ങളിലും സന്ദർശനം നടത്തുകയാണ് കാണുംപൊങ്കൽ. കേരളത്തിന്റെ വിവിധ മേഖലകളിൽ കഴിയുന്ന തമിഴ് ജനവിഭാഗം പൊങ്കൽ ആഘോഷങ്ങൾക്ക് തമിഴ്നാട്ടിലേക്ക് പോയി. തമിഴ്നാട്ടിലെ തേനി,മധുര,ദിണ്ഡിഗൽ,കമ്പം പ്രദേശങ്ങളിൽ മൂന്നു ദിവസമായാണ് പൊങ്കൽ ആചരിക്കുന്നത്. കേരളത്തിലുള്ളവരും ആഘോഷങ്ങൾക്ക് മുടക്കം വരുത്താറില്ല. പൊങ്കൽ ആഘോഷങ്ങൾക്ക് മധുരം പകരാൻ ലോഡ് കണക്കിന് കരിമ്പ് ആഴ്ചകളായി കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ എത്തിച്ച് വിൽപ്പന പൊടി പൊടിക്കുകയാണ്. ജില്ലയിലെ മൂന്നാർ, പൂപ്പാറ, ശാന്തൻപാറ, ഉടുമ്പൻചോല, കുമളി, വണ്ടിപ്പെരിയാർ, പീരു
