പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ള കേസിൽ അറസ്റ്റിലായ തന്ത്രി കണ്ഠര് രാജീവർക്ക് കുരുക്കായി ദേവസ്വം ഉത്തരവ്. വാജി വാഹനം ഉൾപ്പെടെയുള്ള വസ്തുക്കളിൽ തന്ത്രിക്ക് അവകാശമില്ലെന്നാണ് ഉത്തരവിൽ പറയുന്നത്. 2012ൽ ദേവസ്വം കമ്മിഷണർ പുറത്തിറക്കിയ ഉത്തരവിലാണ് പരാമർശം. പുതിയവ സ്ഥാപിക്കുമ്പോൾ പഴയ വസ്തുക്കൾ പൊതുസ്വത്തായി സൂക്ഷിക്കണമെന്നാണ് ബോർഡ് തീരുമാനമെന്നും ഉത്തരവിൽ പരാമർശിക്കുന്നു. ഈ ഉത്തരവ് നിലനിൽക്കെയാണ് പ്രയാർ ഗോപാലകൃഷ്ണൻറെ ബോർഡ് വാജിവാഹനം തന്ത്രിക്ക് നൽകിയത്. 2017ലാണ് വാജിവാഹനം തന്ത്രിക്ക് നൽകിയത്.
