തൃശൂർ: മാള അണ്ണല്ലൂരിൽ നിയന്ത്രണം തെറ്റിയ ബൈക്ക് മരത്തിലിടിച്ച് രണ്ട് പേർ മരിച്ചു. ചാലക്കുടി കൂർക്കമറ്റം സ്വദേശികളായ പടിഞ്ഞാക്കര വീട്ടിൽ നീൽ ഷാജു(19), അലൻ ഷാജു(19) എന്നിവരാണ് മരിച്ചത്. ഉടൻ തന്നെ ഇരുവരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. നീൽ ഷാജു ബംഗലുരൂവിൽ ഹോട്ടൽ മാനേജ്മെൻറ് വിദ്യാർഥിയാണ്. അലൻ ഷാജു പുല്ലൂറ്റ് ഐ.റ്റി.സി വിദ്യാർത്ഥിയാണ്.
