VBC NEWS THODUPUZHA

neyyasserykaran@gmail.com

98471 41115

കേരള ഹൈക്കോടതി റിട്ട. ജഡ്ജി ജസ്റ്റിസ് ലക്ഷ്മിക്കുട്ടി നിര്യാതയായി, തൊടുപുഴ ജില്ലാ ജഡ്ജിയായി പ്രവർത്തിച്ചിട്ടുണ്ട്

തിരുവനന്തപുരം: കേരള ഹൈക്കോടതി ജഡ്ജിയായിരുന്ന ജസ്റ്റിസ് ലക്ഷ്മിക്കുട്ടി നിര്യാതയായി. തൊടുപുഴ ജില്ലാ ജഡ്ജിയായി പ്രവർത്തിച്ചിട്ടുണ്ട്. സമൂഹത്തിൻ്റെ വിവിധ തുറകളിലുള്ളവർ ആദരാജ്ഞലികൾ അർപ്പിച്ചു. ജസ്റ്റിസ് ലക്ഷ്മിക്കുടിയോടൊപ്പം പ്രവർത്തിച്ചിരുന്ന അഡ്വക്കേറ്റ് പി റഹിം അന്നത്തെ ഓർമ്മകൾ കുറിച്ച് ആന്ത്യാഞ്ജലി നേർന്നു.

അദ്ദേഹത്തിൻ്റെ കുറിപ്പിൽ നിന്നും; ജസ്റ്റിസ് ലക്ഷ്മിക്കുട്ടി.ഞങ്ങളുടെയൊക്കെ പ്രിയപ്പെട്ട ചേച്ചിയായിരുന്നു.ഞാൻ പ്രാക്ടീസ് തുടങ്ങുന്നതിനും എത്രയോ മുമ്പ് പ്രാക്ടീസ് തുടങ്ങിയതാണ് അവർ.സിവിൽ നിയമത്തിലായിരുന്നു അവരുടെ പാണ്ഡിത്യം.അവരോടൊപ്പം പ്രാക്ടീസ് ചെയ്തിരുന്ന പ്രിയ സുഹൃത്തുക്കൾ അഡ്വക്കേറ്റ് അജയഘോഷ് ;അഡ്വക്കേറ്റ്കുഴിത്തുറ രാധാകൃഷ്ണൻ .അജയഘോഷ് വളരെ മുമ്പേ വിടചൊല്ലി പോയി.രാധാകൃഷ്ണൻ തിരുവനന്തപുരത്ത് മോട്ടോർ ആക്സിഡന്റ് ക്‌ളെയിംസ് കേസുകൾ കൈകാര്യം ചെയ്യുന്ന ലീഡിങ് അഡ്വക്കേറ്റ് ആണ് ഇപ്പോൾ’.ഞാൻ ബാർ അസോസിയേഷനിൽ മത്സരിച്ചപ്പോൾ എല്ലാം ചേച്ചി എനിക്കാണ് വോട്ട് ചെയ്തത് എന്ന് എനിക്ക് ഉറപ്പുണ്ട്.ചേച്ചിക്ക് പിന്നീട് ജില്ലാ ജഡ്ജിയായി നേരിട്ട് നിയമനം കിട്ടി.അവരുടെ കഴിവിനും പ്രാഗല്ഭ്യത്തിനും ഉള്ളഅംഗീകാരം ആയിരുന്നു അത്.കൊല്ലത്ത് അഡീഷണൽ ജില്ലാ ജഡ്ജി ആയിട്ടായിരുന്നുആദ്യ നിയമനം.പിന്നീട് തൊടുപുഴ ജില്ലാ ജഡ്ജിയായി.അവിടെ അവർ ജില്ലാ ജഡ്ജി ആയിരിക്കുമ്പോഴാണ്കേരള ബാർ ഫെഡറേഷൻ്റെ സമ്മേളനം തൊടുപുഴയിൽ നടക്കുന്നത്.ആ സമ്മേളനത്തിൽ ഒരു പ്രധാന റോൾ ചേച്ചിക്ക് ഉണ്ടായിരുന്നു.അന്ന് കേരള ബാർ ഫെഡറേഷന്റെ സംസ്ഥാന വൈസ് പ്രസിഡണ്ട് ആയിരുന്നു ഞാൻ.ജസ്റ്റിസ് രാമകൃഷ്ണൻ സാർ ആയിരുന്നു മറ്റൊരു വൈസ് പ്രസിഡൻറ്.സംഘാടകരുടെ ഭാഗമായി ഞാനും അന്നത്തെ കേരള ബാർ കൗൺസിൽ അംഗം സി രാജശേഖരൻ നായരും തലേദിവസം തന്നെ തൊടുപുഴയിലെത്തി.സമ്മേളനത്തിന്റെ ഒരുക്കങ്ങൾ നടക്കുന്ന ഹാളിൽ സജീവമായി നിൽക്കുന്ന ചേച്ചിയെ കണ്ടു.തിരക്കിനിടയിലും എൻറെ കുടുംബ വിശേഷങ്ങൾചോദിച്ചറിയാൻ അവർ കാട്ടിയ താൽപര്യം എൻറെ ഓർമ്മയിൽ ഇന്നും പച്ചപിടിച്ച് നിൽക്കുന്നു.പിന്നീട് ചേച്ചി ഹൈക്കോടതി ജഡ്ജിയായി.2004ൽ വിരമിച്ചു.ഇതിനിടയിലും,വിരമിച്ചതിന് ശേഷവുംചേച്ചിയെപലപ്പോഴും ഞാൻ കണ്ടിരുന്നു.പലപ്പോഴും കണ്ടിരുന്നത് ചില യോഗങ്ങൾക്ക് ചേച്ചിയെഅതിൻറെ സംഘാടകർക്ക് വിളിച്ചു കൊടുക്കുന്നതിനു വേണ്ടിയായിരുന്നു.ചേച്ചിയുടെ സഹോദരിഅഡ്വക്കേറ്റ് ശാരദ ചേച്ചിയെയും എനിക്ക് അടുത്ത പരിചയമുണ്ട്.ഞാൻ പ്രാക്ടീസ് തുടങ്ങുന്ന കാലത്ത് ആ ചേച്ചിയുടെ ഭർത്താവ് രാജപ്പൻ സാറായിരുന്നു തിരുവനന്തപുരത്തെ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ്.അദ്ദേഹവും നേരത്തെ തന്നെ വിട ചൊല്ലിപ്പോയി.അദ്ദേഹത്തെക്കുറിച്ചും നിരവധി സ്മരണകളുണ്ട്.ശ്രീലങ്കൻ ചീഫ് ജസ്റ്റിസ് തിരുവനന്തപുരത്ത് വന്നപ്പോൾ വിമാനത്താവളത്തിൽ അദ്ദേഹത്തെ സ്വീകരിക്കാൻഅന്ന് ജില്ലാ ജഡ്ജി ആയിരുന്ന നരേന്ദ്രനാഥൻ നായർ സാറിനുംരാജപ്പൻ സാറിനുംബാർ അസോസിയേഷൻ പ്രസിഡണ്ടായിരുന്ന കൽക്കുര സ്വാമിയോടും ഒപ്പം വിമാനത്താവളത്തിൽ പോയത് ഇപ്പോഴുംഞാൻ ഓർക്കുന്നു.സർവീസിൽ ഇരിക്കെയായിരുന്നു രാജപ്പൻ സാറിൻറെ വിയോഗം.പിന്നീട് അദ്ദേഹത്തിന്റെ മകൻ ബിനുവിന്കോടതിയിൽ ജോലി കിട്ടി.ഇപ്പോൾ തിരുവനന്തപുരം ജില്ലാ കോടതിയിൽ ജൂനിയർ സൂപ്രണ്ടായി ജോലി ചെയ്യുന്നു.ലക്ഷ്മിക്കുട്ടി ചേച്ചിയുടെ അനുജത്തിയുടെ മകൻ കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിലെ ജീവനക്കാരനായഅരവിന്ദും എൻറെ അടുത്ത സുഹൃത്താണ്.തിരുവനന്തപുരത്ത് അമ്പലത്തറയ്ക്ക് സമീപംപഴഞ്ചറ ക്ഷേത്രവും കഴിഞ്ഞ് മുന്നോട്ടു പോകുമ്പോൾ എപ്പോഴും തുറന്നു കിടക്കുന്ന ഗേറ്റും പ്രധാന വാതിലും ചേച്ചിയുടെയും കുടുംബത്തിൻ്റെയും ആഢ്യത്വം വിളിച്ചോതുന്നതായിരുന്നു.അവിടെപ്പോയും ചേച്ചിയെപലതവണ കണ്ടിട്ടുണ്ട്.സ്വാമി ശാശ്വതീകാനന്ദ അവരുടെ കുടുംബത്തിലെ അംഗമാണ്. അദ്ദേഹത്തെയും എനിക്ക് അടുത്ത് പരിചയമുണ്ട്. 1988-ൽഅരുവിപ്പുറംപ്രതിഷ്ഠ ശതാബ്ദിആഘോഷ കമ്മിറ്റിയുടെ ഉപ രക്ഷാധികാരികളിൽ ഒരാളായിരുന്നു ഞാൻ അന്ന്.അങ്ങനെയാണ് സ്വാമിയുമായി ഞാൻ പരിചയത്തിൽ ആകുന്നത്.ചേച്ചിയുടെ വിയോഗത്തോടെ നിയമ ലോകത്തിലെ ഒരു പ്രകാശ ധാരയാണ് അണയുന്നത്.ചേച്ചിയുടെ ആത്മാവിന് നിത്യശാന്തി നേരുന്നു.ആദരാഞ്ജലികൾ.ചേച്ചിയുമായുള്ള സൗഹൃദവും പുഞ്ചിരിയുംഈ ലോകത്ത് നിന്നും മാഞ്ഞു.എന്നാൽ ഓർമ്മയിൽ അത് എന്നും ജീവിക്കും.ചേച്ചിയുടെ ആത്മാവിന് നിത്യശാന്തിക്കായി പ്രാർത്ഥിക്കുന്നു.

Leave a Comment

Your email address will not be published. Required fields are marked *