തിരുവനന്തപുരം: തെറ്റായ അവകാശ വാദങ്ങളും അർദ്ധ സത്യങ്ങളും കുത്തിനിറച്ച് സംസ്ഥാന സർക്കാർ ഗവർണറേകൊണ്ട് പ്രസംഗിപ്പിച്ചിട്ടുള്ള ഒരു തെറ്റായ ഡോക്യുമെൻ്റാണ് ഗവർണറുടെ നയപ്രഖ്യാപന പ്രസംഗമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. നിയമസഭയിൽ മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. സർക്കാർ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് തുറന്ന് സമ്മതിക്കുന്നതാണ് ഈ നയപ്രഖ്യാപനം. കേന്ദ്രത്തിൽ നിന്നും അമ്പത്തിമൂവായിരം കോടി രൂപ ലഭിക്കാനുണ്ടെന്ന് പറഞ്ഞ് നടന്ന സർക്കാർ ഇപ്പോൾ അതൊന്നും നയപ്രഖ്യാപനത്തിൽ സൂചിപ്പിച്ചില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
