VBC NEWS THODUPUZHA

neyyasserykaran@gmail.com

98471 41115

ദീപക്കിൻ്റെ ആത്മഹത‍്യയിൽ പ്രതി ഒളിവിലെന്ന് സൂചന

കോഴിക്കോട്: ബസിൽ ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച് യുവതി സമൂഹമാധ‍്യമങ്ങളിൽ വിഡിയോ പങ്കുവച്ചതിനു പിന്നാലെ കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക്ക് ജീവനൊടുക്കിയ കേസിലെ പ്രതിയായ ഷിംജിത മുസ്തഫ ഒളിവിലെന്ന് സൂചന. ഇവർക്കായി മെഡിക്കൽ കോളേജ് പൊലീസ് തെരച്ചിൽ ശക്തമാക്കി. ദീപക്കിൻറെ അമ്മ നൽകിയ പരാതിയിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെയാണ് യുവതി ഒളിവിൽ പോയതെന്നാണ് പൊലീസിന് ലഭിക്കുന്ന വിവരം. ദൃശൃങ്ങൾ പകർത്താൻ ഉപയോഗിച്ച മൊബൈൽ ഫോൺ കണ്ടെത്താനുള്ള നീക്കത്തിലാണ് പൊലീസ്. ഷിംജിതയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ട് വിവരങ്ങൾ ശേഖരിക്കുന്നതിനായി സൈബർ പൊലീസിൻ്റെ സഹായം തേടിയിട്ടുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *