VBC NEWS THODUPUZHA

neyyasserykaran@gmail.com

98471 41115

നിർമാതാവിന് 15 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ട് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ബിജു മേനോന് കത്തയച്ചു

കൊച്ചി: ബിജുമേനോൻ നിർമാതാവിന് നഷ്ടം വരുത്തിയെന്ന ആരോപണത്തിൽ നിലപാട് വ്യക്തമാക്കി പ്രൊഡ്യൂസേഴ്‍സ് അസോസിയേഷൻ. 15 ലക്ഷം രൂപ ബിജു മേനോൻ നിർമാതാവ് അനൂപ് കണ്ണന് നഷ്ടപരിഹാരം നൽകണമെന്നാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻറെ നിർദേശം. ബിജു പണം നൽകിയില്ലെങ്കിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമിക്കുന്ന ചിത്രത്തിലെ പ്രതിഫലത്തിൽനിന്ന് തുക ഈടാക്കാനാണ് നീക്കം. ഇതുമായി ബന്ധപ്പെട്ട് ബിജു മേനോന് കത്ത് നൽകിയതായി ലിസ്റ്റിൻ സ്റ്റീഫൻ അറിയിച്ചു. നഷ്ടം നികത്തിയില്ലെങ്കിൽ ബിജുവുമായി സഹകരിക്കേണ്ടെന്നാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻറെ തീരുമാനം.

Leave a Comment

Your email address will not be published. Required fields are marked *