തൊടുപുഴ: പദ്മവിഭൂഷണ് അർഹനായ ജന്മഭൂമി മുഖ്യപത്രാധിപരായിരുന്ന പി.നാരായണന് ഇടുക്കി പ്രസ് ക്ലബും സീനിയർ ജേർണലിസ്റ്റ് ഫോറവും സംയുക്തമായി സ്‌നേഹാദരവ് സംഘടിപ്പിച്ചു. പ്രസ് ക്ലബിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് വിനോദ് കണ്ണോളി അധ്യക്ഷത വഹിച്ചു. സീനിയർ ജേർണലിസ്റ്റ് ഫോറം (എസ്‌ജെഎഫ്‌കെ) ജില്ലാ പ്രസിഡന്റ് ശശിധരൻ കണ്ടത്തിൽ അനുമോദന പ്രസംഗം നടത്തി. എസ്‌ജെഎഫ്‌കെയ്ക്കു വേണ്ടി ജില്ല വൈസ് പ്രസിഡന്റ് റ്റി.സി.മാത്യു ഉപഹാരം കൈമാറി. പ്രസ് ക്ലബ് മുൻ പ്രസിഡന്റ് എം.എൻ.സുരേഷ് പൊന്നാടയണിയിച്ച് ആദരിച്ചു. എസ്‌ജെഎഫ്‌കെ സംസ്ഥാന ക്രഡൻഷ്യൽ കമ്മിറ്റി കൺവീനർ എം.കെ.പുരുഷോത്തമൻ, ഇടുക്കി പ്രസ് ക്ലബ് വൈസ് പ്രസിഡന്റ് പി.കെ.ലത്തീഫ്, കമ്മിറ്റിയംഗം ഷിയാമി എന്നിവർ പ്രസംഗിച്ചു. പി.നാരായണൻ മറുപടി പ്രസംഗം നടത്തി. പ്രസ് ക്ലബ് സെക്രട്ടറി ജെയിസ് വാട്ടപ്പിള്ളിൽ സ്വാഗതവും എസ്‌ജെഎഫ്‌കെ ജില്ലാ സെക്രട്ടറി എം.ജെ.ബാബു നന്ദിയും പറഞ്ഞു.
