തൊടുപുഴ: തൊടുപുഴ -ചങ്ങനാശ്ശേരിയിൽ നിന്നും -വേളാങ്കണ്ണിക്ക് ഏറ്റുമാനൂർ കൂത്താട്ടുകുളം മൂവാറ്റുപുഴ വഴി സർവീസ് നടത്തിയിരുന്ന കെഎസ്ആർടിസി ബസ് ഏറ്റുമാനൂർ -പാലാ തൊടുപുഴ വഴി മൂവാറ്റുപുഴ കൂടി വേളാങ്കണ്ണിക്ക് സർവീസ് ആരംഭിച്ചു. ബസിന് തൊടുപുഴ കെ.എസ്.ആർ.റ്റി.സി ഡിപ്പോയിൽ വച്ച് സ്വീകരണം നൽകി. കേരള കോൺഗ്രസ് ബി സംസ്ഥാന സെക്രട്ടറി പോൾസൺ മാത്യു, ജില്ലാ സെക്രട്ടറി ഉണ്ണി എം , നിയോജക മണ്ഡലം പ്രസിഡന്റ് ബിബിൻ ചെമ്പരത്തി എന്നിവർ ചേർന്ന് ബസിനെ മാലയിട്ട് സ്വീകരിച്ചു.
പാലാ തൊടുപുഴ പ്രദേശങ്ങളിലെ നിരവധി യാത്രക്കാർ വേളാങ്കണ്ണി സർവീസ് ആരംഭിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു ഈ വിഷയം പാർട്ടി ചെയർമാനും ഗതാഗത വകുപ്പ് മന്ത്രിയുമായ കെ ബി ഗണേഷ് കുമാറു മായിസംസാരിച്ചതിന്റെ അടിസ്ഥാനത്തിലാണ് വേളാങ്കണ്ണി സർവീസ് തൊടുപുഴ വഴി പോകുന്നതിന് നടപടിയാത്. ഉച്ചയ്ക്ക് രണ്ടുമണിക്ക് ചങ്ങനാശ്ശേരിയിൽ നിന്ന് ആരംഭിക്കുന്ന സർവീസ് 3-50 ന്തൊടുപുഴയിൽ എത്തിച്ചേരും തൊടുപുഴയിൽ നിന്നും വേളാങ്കണ്ണിക്ക് 800 രൂപയാണ് ചാർജ്.
