VBC NEWS THODUPUZHA

neyyasserykaran@gmail.com

98471 41115

മുതലക്കോടത്ത് റോഡിലെ കുഴിയിൽ വീണ് യുവാവ് മരിച്ച സംഭവം; പി.ഡബ്ല്യൂ.ഡി ഓഫീസ് ഉപരോധിച്ച് യൂത്ത് കോൺ​ഗ്രസ്

തൊടുപുഴ: മുതലക്കോടത്ത് റോഡിലെ കുഴിയിൽ വീണ് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ച സംഭവത്തിൽ പൊതുമരാമത്ത് വകുപ്പ് അധികൃതർക്കെതിരെ സമരവുമായി യൂത്ത് കോൺ​ഗ്രസ് പ്രവർത്തകർ രം​ഗത്ത്. ജനപ്രതിനിധികൾ ഉൾപ്പെടെയെത്തി പി.ഡബ്ല്യൂ.ഡി ഓഫീസ് ഉപരോധിച്ചു.

മരിച്ച കുടുംബത്തിന്റെ യുവാവിനെ അർഹമായ നഷ്ടപരിഹാരം നൽകണമെന്നും റോഡിലെ അപകടക്കുഴി അടയ്ക്കണമെന്നും സമരക്കാർ ആവശ്യപ്പെട്ടു.

പത്ത് വർഷത്തിലേറെയായി കുഴി മൂടാതിരുന്ന സാഹചര്യത്തിൽ അധികൃതരുടെ ഭാ​ഗത്ത് നിന്ന് വ്യക്തമായ മറുപടി വേണമെന്ന് പ്രതിഷേധക്കാർ പറഞ്ഞു. അസിസ്റ്റൻ്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസ് ഉപരോധിച്ച പ്രവർത്തകരും പോലീസും തമ്മിൽ തർക്കമുണ്ടായി.

Leave a Comment

Your email address will not be published. Required fields are marked *