ഇടുക്കി: റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് പരാതി സമർപ്പിച്ചു. കുടയത്തൂർ കോളപ്ര കട്ടയ്ക്കൽ ഡെന്നീസ് അബ്രഹാമാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്.
തൊടുപുഴ മൂലമറ്റം റൂട്ടിൽ മലങ്കര പെരുമറ്റം മുതൽ കാഞ്ഞാർ വരെ 12 കി.മീ ദൂരം ജൽ മിഷൻ കുടിവെള്ള പദ്ധതിയുടെ ഭാഗമായി മെയിൻ റേഡിന്റെ പകുതി ഭാഗം കഴിച്ച് പെൻസ്റ്റോക്ക് പൈപ്പുകൾ ഇട്ടിരിക്കുകയാണ്. പൈപ്പിട്ടു കഴിഞ്ഞ ഭാഗങ്ങൾ 2 വർഷത്തിന് ശേഷവും യാത്രയോഗ്യമായ രീതിയിൽ പൂർവ്വ സ്ഥിതിയിൽ ആക്കിയിട്ടില്ല. അപകടങ്ങളും പ്രതിഷേധങ്ങളും ഉണ്ടാകേമ്പോൾ പേരിന് കുറച്ച് പാറ വേയിസ്റ്റ് ഇടുന്നതല്ലാതെ മറ്റൊന്നും അധികൃതരുടെ ഭാഗത്ത് നിന്നുണ്ടാവുന്നില്ല.
ഈ പാറ വെയ്സ്റ്റിൽ കയറി ബൈക്കുകൾ തെന്നി വീഴുന്നതും കാറുൾപ്പടെയുള്ള വാഹനങ്ങൾളുടെ നിയന്ത്രണം നഷാപ്പെടുന്നതും അപകടങ്ങളിൽ കലാശിക്കുന്നതും പതിവ് കാഴ്ചച്ചയാണ്. കരാറുകാരൻറെയും ഉദ്ദോഗസ്ഥരുടെയും ഈ ഒത്തുകളിയും അനസ്ഥയും ഒരുപാട് മനുഷ്യമുടെ ജീവനും സ്വത്തിനും ഭീഷണിയായി മാറിക്കൊണ്ടിരിക്കുകയാണ്. പാറ വെയ്സ്റ്റിട്ട ഭാഗങ്ങൾ വലിയ ഗർത്തങ്ങളായി രൂപാന്തപ്പെട്ടിരിക്കുന്നു.
പെരുമറ്റം മുതൽ മുട്ടം ടൗൺ വരെയും ശങ്കരപ്പിള്ളി മുതൽ കാഞ്ഞാൽ ഇന വരെയുമാണ് റോഡ് ഏറ്റവും കൂടുതൽ അപക്ഷാവസ്ഥയിലുള്ളത്. ഇതിൽ ശങ്കരപ്പിള്ളി മാടയ്ക്കൽ വീട് പുളിക്കൽ വീട് ‘S’ വളവ് ഓഗത്ത് വാഹനങ്ങൾ സ്ഥിരം കൂട്ടിയിടിയാണ്. 7-ാം മൈൽ മുതൽ കടയത്തൂർ, ഗവ ഹയർ സെക്കണ്ടറി സ്കൂൾ വളവ് വരെ ഭാഗത്ത് 2 ലൈൻ റോഡിന്റെ 1 ലൈൻ പൂർണ്ണമായും ഇല്ലാത്ത അവസ്ഥയാണ്. ഇടുക്കി ജില്ലയിലെ ഏറ്റവും പ്രധാനപ്പെട്ട സ്റ്റേറ്റ് ഹൈവേയാണിത്. തൊടുപുഴയിൽ നിന്ന് ഹൈറഞ്ച് ഏരിയകളായ കട്ടപ്പന കുരളി ഭാഗങ്ങളിലേക്കും ഇലവീഴാപൂഞ്ചിറ എന്നിവടങ്ങളിലേക്കും പോകുവാൻ ആളുകൾ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത് ഈ റൂട്ടാണ്. അവധി വസങ്ങളിൽ സഞ്ചാരികളുടെ വൻ ഒഴുക്കുള്ള റൂട്ടു കൂടിയാണിത്. ഈ വട്ടിലെ അപകടക്കെണി അറിയതെ എത്തുന്ന മറ്റു ജില്ലയിൽ നിന്നു വരാണ് അപകത്തിൽപ്പെടുന്ന ഭൂരിപക്ഷവും.
15 വർഷമായി ഈ റോഡ് മെയ്ൻ്റനസ് അഥവാ ടാർ ചെയ്തിട്ട്. തൊടുപുഴ മുതൽ മൂലമറ്റം വരെ റോഡിന് അരുവശവും ഓടകളില്ല. റോഡിന് ഇരുവശവും കാടുകയറി കിടക്കുകയാണ്. കാൽനടയാത്രക്കാർക്ക് ഫുട്പാത്തുമില്ല. എൽ.പി, യു.പി ഹയർ സെക്കന്ററി സ്കൂൾ തലം മുതൽ എഞ്ചിനീയറിങ്ങ്, പോളീടെക്നിക്, ആർട്സ് കോളേജ് തലം വരെയുള്ള 18 വിദ്യാഭ്യാസ സ്ഥാപനങ്ങളുള്ള റോഡാണിതെന്ന പ്രത്യേകത കൂടി ഉണ്ട്. ഈ റൂട്ടിൽ കൃത്യമായ അപകട മുന്നറിയിപ്പ് ബോർഡുകളോ ദിശാ ബോർഡുകളോ റൂട്ട് ബോർഡുകളോ ഗ്രാഫിക് ബോർഡുകാളാ വർഷങ്ങളായിട്ട് ഇല്ല.
തൊടുപുഴ മുനിസിപ്പാലിറ്റിയുടെ അനാസ്ഥയും കെടുകാര്യസ്ഥതയും വൻകിട വ്യാപാരികളെ സഹായിക്കുവാനും വേണ്ടി തൊടുപുഴ ടൗണിലെ കുത്തഴിഞ്ഞ ഗ്രാഹിക് സംവിധാനങ്ങൾ ജനജീവതം ദുസ്സഹമാക്കുന്നു. ഗ്രന്ധി സ്ക്വയർ മുതൽ ഇടുക്കി പുളിയൻമല എസ്.എച്ച് ഹൈവേ മാരിക്കലിങ്ക് ഭാഗം വരെ ഒരു കി.മീ ദൂരം സ്ഥിരം ബ്ലോക്കാവുന്നു. ഇത് ഈ റൂട്ടിലെ അപകടങ്ങളുടെ തോത് വർദ്ധിപ്പിക്കുന്നു. 10 ബൈപ്പാസുകളുള്ള തൊടുപുഴ ടൗണിന്റെ അവസ്ഥായാണിത്. ഈ സാഹചര്യത്തിലാണ് ഡെന്നിസ് അബ്രഹാം പരാതി സമർപ്പിച്ചിരിക്കുന്നത്.
സർക്കാരിന്റെ ഭാഗത്തു നിന്നും പൊത്യമമാമത്തിന്റെ ഭാഗത്തു നിന്നും അടിയന്തരമായി തൊടുപുഴ മുതൽ മൂലറ്റം വരെയുള്ള റോഡിന്റെ ശോചനീയാവസ്ഥ പരിഹരിച്ച് ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷ ഉറപ്പ് വരത്തണമെന്ന് അദ്ദേഹം അപേക്ഷിച്ചു.
