VBC NEWS THODUPUZHA

neyyasserykaran@gmail.com

98471 41115

സാമ്പത്തിക തട്ടിപ്പ് കേസിൽ അഭിലാഷം സിനിമയുടെ സംവിധായകൻ ഷംസുദ്ദിനെ അറസ്റ്റ് ചെയ്തു

കൊച്ചി: സാമ്പത്തിക തട്ടിപ്പ് കേസിൽ സംവിധായകൻ അറസ്റ്റിലായി. അഭിലാഷം സിനിമയുടെ സംവിധായകൻ ഷംസുദീനാണ് തൃപ്പുണിത്തുറ പൊലീസ് അറസ്റ്റ് ചെയ്തത്. നിർമാതാവ് സരിഗ ആൻറണിയുടെ പരാതിയിലാണ് കേസ്. അഭിലാഷം എന്ന സിനിമയ്ക്ക് 2.25 കോടി രൂപ ചെലവാകുമെന്നാണ് ഷംസുദീൻ ഉൾപ്പെടെയുള്ളവർ പറഞ്ഞ് വിശ്വസിപ്പിച്ചതെന്നാണ് നിർമാതാവ് പരാതിയിൽ പറയുന്നത്. പിന്നാലെ കരാറുണ്ടാക്കുകയും ചെയ്തു. എന്നാൽ ഷൂട്ടിങ് തുടങ്ങിയശേഷം ചെലവ് കരാറിൽ പറഞ്ഞ തുകയേക്കാൾ കൂടി. അനാവശ്യമായ കാലതാമസം ഉണ്ടാക്കിയതിലൂടെ 3.25 കോടി രൂപയായി ചെലവ് ഉയർന്നുവെന്നും പരാതിയിൽ പറയുന്നു. സിനിമയുടെ മാസ്റ്റർ പ്രിൻറ് അടങ്ങിയ ഹാർഡ് ഡിസ്ക് അനുവാദമില്ലാതെ ഷംസുദീൻ കൊണ്ടുപോയെന്നും ഇത് മറ്റുള്ളവർക്ക് കൈമാറിയെന്നും നിർമാതാവ് ആരോപിച്ചു. 97 ലക്ഷം രൂപയുടെ നേരിട്ടുള്ള സാമ്പത്തിക നഷ്ടവും രണ്ട് കോടിയിലേറെ രൂപയുടെ വ്യാപാരനഷ്ടവും ഉൾപ്പെടെ ആകെ നാല് കോടി രൂപയുടെ നഷ്ടമുണ്ടാക്കിയെന്നാണ് പരാതിയിൽ പറയുന്നത്. ഷംസുദീന് പുറമെ സിനിമയുമായി ബന്ധപ്പെട്ട് 5 പേർ കൂടി കേസിൽ പ്രതികളാണ്.

Leave a Comment

Your email address will not be published. Required fields are marked *