തൊടുപുഴ: ആലക്കോട് ഗ്രാമപഞ്ചായത്തിന്റെയും കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും നേതൃത്വത്തിൽ കോഴിക്കോട് എംവിആർ ക്യാൻസർ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ സഹകരണത്തോടെ സൗജന്യ ക്യാൻസർ രോഗ നിർണ്ണയ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. കലയന്താനി സെൻ്റ്. മേരിസ് ചർച്ച് പാരീഷ് ഹാളിൽ വച്ച് നടന്ന ക്യാമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് തോമസ് മാത്യു കക്കുഴി ഉദ്ഘാടനം ചെയ്തു.


ആരോഗ്യ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ ബൈജു ജോർജ് അധ്യക്ഷത വഹിച്ചു. ആലക്കോട് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ബിനു എബി, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജോസിറ്റ ജോസഫ്, ഡോക്ടർ സി നിർമൽ, കലയന്താനി പള്ളി വികാരി ജോർജ് താനത്തുപറമ്പിൽ, ജനപ്രതിനിധികൾ തുടങ്ങിയവർ പരിപാടിക്ക് ആശംസകൾ നേർന്നു. അരോഗ്യ വകുപ്പ് ജീവനക്കാർ, ആഷ പ്രവർത്തകർ, പൊതുജനങ്ങൾ എന്നിവർ പങ്കെടുത്തു.
