VBC NEWS THODUPUZHA

neyyasserykaran@gmail.com

98471 41115

റവന‍്യു ഉദ‍്യോഗസ്ഥർക്കെതിരെ ഭീഷണിയുമായി എ രാജ എം.എൽ.എ

ഇടുക്കി: റവന‍്യു ഉദ‍്യോഗസ്ഥർക്കെതിരെ ഭീഷണിയുമായി ദേവികുളം എംഎൽഎ എ രാജ. കൈയേറ്റം ഒഴിപ്പിച്ചതിനായിരുന്നു എംഎൽഎയുടെ ഭീഷണി. കൈയേറ്റ ഭൂമിയിലെ നിർമാണങ്ങൾ സ്റ്റോപ്പ് മെമ്മോ നൽകിയ ഉദ‍്യോഗസ്ഥരുടെ കൈയും കാലും തല്ലിയൊടിക്കുമെന്നും നിയമം നോക്കിയാൽ നാട്ടിൽ കെട്ടിടങ്ങൾ ഉയരില്ലെന്നും മൂന്നാർ സ്പെഷ‍്യൽ ബ്രാഞ്ച് തഹസിൽദാറായ സി.വി. ഗായത്രിയെ ഫോണിൽ വിളിച്ച് എംഎൽഎ ഭീഷണിപ്പെടുത്തി. എന്നാൽ നിയമപരമായി കാര‍്യങ്ങൾ ചെയ്യാനെ സാധിക്കുകയുള്ളൂയെന്നായിരുന്നു തഹസിൽദാർ മറുപടി നൽകിയത്. മൂന്നാർ ടൗണിൽ കൈയേറ്റ ഭൂമിയിലെ നിർമാണങ്ങൾക്ക് സ്റ്റോപ്പ് മെമ്മോ നൽകിയതിനെതിരേ ഒരു വിഭാഗം ആളുകൾ എംഎൽഎയെ സമീപിച്ചതോടെയായിരുന്നു ഇടപെടൽ. കെട്ടിട നിർമാണത്തിനു വേണ്ടി എൻഒസി നൽകാത്തതിനെകിരേ കഴിഞ്ഞ ദിവസം എംഎൽഎയുടെ നേതൃത്വത്തിൽ ദേവികുളം താലൂക്ക് ഓഫിസിനു മുന്നിൽ ധർണ നടത്തിയിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *