VBC NEWS THODUPUZHA

neyyasserykaran@gmail.com

98471 41115

ഡൽഹിയിൽ ഭീകരാക്രമണ ഭീഷണി

ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് ഭീകരാക്രമണ ഭീഷണിയെന്ന് രഹസ്യാന്വേഷണ ഏജൻസികൾ മുന്നറിയിപ്പ്. പാക്കിസ്ഥാൻ കേന്ദ്രമായി പ്രവർത്തിക്കുന്ന ഭീകരസംഘടനയായ ലഷ്കറെ തോയ്ബ ചെങ്കോട്ടയ്ക്കും ചാന്ദ്നി ചൗക്ക് പ്രദേശത്തെ ക്ഷേത്രങ്ങൾക്കും നേരെ ആക്രമമം നടത്താൻ പദ്ധതിയിടുന്നതായാണ് വിവരം. ചാന്ദ്നി ചൗക്കിലെ പ്രധാന ക്ഷേത്രം ലക്ഷ്യംവെച്ച് ഐഇഡി ഉപയോഗിച്ച് സ്ഫോടനം നടത്താനാണ് ഭീകരർ‌ നീക്കം നടത്തുന്നതെന്ന് രഹസ്യാന്വേഷണ വിഭാഗം അറിയിച്ചു. ഫെബ്രുവരി ആറിന് ഇസ്ലാമാബാദിലെ മസ്ജിദിലുണ്ടായ സ്ഫോടനത്തിന് പ്രതികാരം തീർക്കാനാണ് ഇവർ ആക്രമണം ആസൂത്രണം ചെയ്യുന്നത്. ഡൽഹിയിലെ ചെങ്കോട്ടയ്ക്ക് പുറമെ രാജ്യത്തെ മറ്റ് പ്രമുഖ ആരാധനാലയങ്ങളും ലഷ്കറെ തോയ്ബയുടെ നിരീക്ഷണത്തിലാണെന്നും റിപ്പോർട്ടുകളുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *