VBC NEWS THODUPUZHA

neyyasserykaran@gmail.com

98471 41115

നാടൻ പാട്ട് സംഘത്തിന്‍റെ വാഹനം മരത്തിലിടിച്ച് ഗായികയായ പെൺകുട്ടി മരിച്ചു

കൊല്ലം: നാടൻപാട്ട് സംഘം സഞ്ചരിച്ചിരുന്ന പിക്കപ്പ് വാൻ മരത്തിൽ ഇടിച്ച് ഗായിക മരിച്ചു. കടയ്ക്കൽ ചിതറ മാടൻകാവ് ലക്ഷ്മി ഭവനിൽ ബാലുവിന്‍റെയും ഷീബയുടെയും മകൾ ലക്ഷ്മിയാണ്(20) മരിച്ചത്. ശനിയാഴ്ച രാവിലെയായിരുന്നു അപകടം. കൊട്ടാരക്കര-ഭരണിക്കാവ് പ്രധാനപാതയിലാണ് അപകടം സംഭവിച്ചത്. ചടയമംഗലത്തെ പരിപാടി കഴിഞ്ഞ് മടങ്ങുക‍യായിരുന്നു സംഘം. ബിവറേജ് ഔട്ട്ലെറ്റിന്‍റെ സമീപത്തെ മരത്തിലേക്ക് പിക്കപ്പ് വാൻ ഇടിച്ചുകയറുകയായിരുന്നു. ഡ്രൈവർ ഉറങ്ങി പോയതാണ് അപകടത്തിന് കാരണമെന്നാണ് സൂചന. ഒപ്പം ഉണ്ടായിരുന്ന യുവാക്കൾക്ക് സാരമായി പരിക്കേറ്റു. ഇവരെ ശാസ്താംകോട്ടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Leave a Comment

Your email address will not be published. Required fields are marked *