VBC NEWS THODUPUZHA

neyyasserykaran@gmail.com

98471 41115

ഇറാനിലുള്ള പൗരന്മാർ ഉടൻ രാജ്യം വിടണമെന്ന് ഇന്ത്യൻ എംബസി

ന്യൂഡൽഹി: പശ്ചിമേഷ്യയിൽ ഇറാൻ – അമേരിക്ക സംഘർക്ഷ സാധ്യത നിലനിൽക്കുന്ന സാഹചര്യത്തിൽ രാജ്യം വിടാൻ പൗരന്മാർക്ക് നിർദേശം നൽകി ഇന്ത്യ. സൈനിക നീക്കങ്ങൾ ഉണ്ടായേക്കാമെന്ന സാധ്യത കണക്കിലെടുത്താണ് ഇന്ത്യയുടെ നീക്കം. ലഭ്യമായ ഗതാഗത സംവിധാനങ്ങളുപയോഗിച്ച് വേഗം രാജ്യം വിടണമെന്നാണ് നിർദേശിച്ചിരിക്കുന്നത്. തീർഥാടകർ, വാണിജ്യാവശ്യത്തിന് പോയ ആളുകൾ, വിദ്യാർഥികൾ, ടൂറിസ്റ്റുകളെന്നിവർ അടക്കമുള്ളവർക്കാണ് വിദേശകാര്യ മന്ത്രാലയം നിർദേശം നൽകിയിരിക്കുന്നത്. ഏതൊരു ആവശ്യത്തിനും പൗരന്മാർക്ക് എംബസിയെ ബന്ധപ്പെടാമെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇതിനായി ഹെൽപ്പ് ലൈനുകളും പ്രസദ്ധീകരിച്ചു. +989128109115; +989128109109;+989128109102; +989932179359.

Leave a Comment

Your email address will not be published. Required fields are marked *