VBC NEWS THODUPUZHA

neyyasserykaran@gmail.com

98471 41115

നാദാപുരത്ത് തെരുവ് നായയുടെ ആക്രമണം രൂക്ഷം

കോഴിക്കോട്: നാദാപുരത്ത് തെരുവ് നായയുടെ ആക്രമണത്തിൽ 2 പേർക്ക് കൂടി പരുക്കേറ്റു. ലോട്ടറി തൊഴിലാളിയായ സുരേഷിനും വീട്ടമ്മയായ സരസുവിനെയുമാണ് നായ കടിച്ചത്. ഇരുവർക്കും കാലിനാണ് പരുക്ക്. നാദാപുരം ചാലപ്പുറത്ത് വച്ചാണ് സുരേഷിന് കടിയേറ്റത്. രണ്ട് പേരും ഗവ. താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ഇതേ പ്രദേശത്ത് തെരുവുനായയുടെ കടിയേറ്റ് മൂന്നു പേർക്ക് പരുക്കേറ്റിരുന്നു. കഴിഞ്ഞ ഏതാനും മാസങ്ങളായി നാദാപുരത്തും പരിസര പ്രദേശങ്ങളിലും തെരുവ് നായയുടെ ആക്രമണം രൂക്ഷമാണെന്ന് നാട്ടുകാർ പറയുന്നു.

Leave a Comment

Your email address will not be published. Required fields are marked *