വാഷിങ്ങ്ടൺ: സംഘഷാവസ്ഥ രൂക്ഷമായിരിക്കെ പശ്ചിമേഷ്യ വിടാൻ പൗരന്മാരോട് നിർദേശം നൽകി അമെരിക്ക. അപകട സാധ്യത മുൻനിർത്തിയാണ് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെൻറ് പശ്ചിമേഷ്യ വിടണമെന്ന് ജനങ്ങളോട് ആവശ്യപ്പെട്ടിരിക്കുന്നത്. ‘ഉടൻ തന്നെ പുറപ്പെടുക’ എന്ന സന്ദേശമാണ് അമെരിക്കൻ പൗരന്മാർക്ക് ലഭിച്ചിരിക്കുന്നത്. ലഭ്യമായ സൗകര്യങ്ങൾ ഉപയോഗിച്ച് ഉടനടി പുറപ്പെടാനാണ് നിർദേശം. ഏറ്റവും പ്രധാനപ്പെട്ട മുൻഗണന അമെരിക്കൻ പൗരന്മാരുടെ സുരക്ഷക്കാണെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റുബിയോ തൻറെ എക്സ് അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ പറയുന്നു. അടുത്ത 24 മണിക്കൂറിനുള്ളിൽ ഇറാനിലെ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമാക്കി വൻതോതിലുള്ള ആക്രമണങ്ങൾക്ക് യുഎസും ഇസ്രായേലും തയാറെടുക്കുകയാമെന്നാണ് റിപ്പോട്ടുകൾ. ഇറാനിലെ തന്ത്രപ്രധാന കേന്ദ്രങ്ങളിൽ അതിശക്തമായ പ്രഹരം ഏൽപ്പിക്കാനാണ് പദ്ധതിയെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഇതിൻറെ ഭാഗമായി ടെഹ്‌റാനിലെ ചില ജനവാസ മേഖലകളിൽ നിന്നും താമസക്കാരോട് ഉടൻ ഒഴിഞ്ഞുപോകാണമെന്ന് ഇസ്രായേൽ സൈന്യം കർശന നിർദേശം നൽകിയിട്ടുണ്ട്. ഏറ്റവും കഠിനമായ ആക്രമണങ്ങൾ ഇനി വരാനിരിക്കുന്നതേയുള്ളൂവെന്ന് യുഎസ് മുന്നറിയിപ്പു നൽകുന്നുണ്ട്.
