VBC NEWS THODUPUZHA

neyyasserykaran@gmail.com

98471 41115

ഡോക്ടർമാരുടെ ഡ്യൂട്ടി സമയം ഉയർത്തി; താലൂക്ക് ആശുപത്രികളിൽ പ്രതിഷേധ യോഗം ചേർന്നു

തൊടുപുഴ: ഡോക്ടർമാരുടെ മാനവശേഷി കുറവ് പരിഹരിക്കാതെ ഡോക്ടർമാരുടെ ഡ്യൂട്ടി സമയം ജില്ലാ താലൂക്ക് ആശുപത്രികളിൽ കൂട്ടുന്ന ഉത്തരവ് തിരസ്കരിച്ചു കൊണ്ട് ഇടുക്കിയിലെ എല്ലാ താലൂക്കു ആശുപത്രികളിലും പ്രതിഷേധ യോഗം ചേർന്നു. തൊടുപുഴ ജില്ലാ ആശുപത്രിയിൽ നടന്ന യോഗത്തിൽ യൂണിറ്റ് കൺവീനർ ഡോക്ടർ ജോബിൻ ജോസ് സ്വാഗതം പറഞ്ഞു. ഇടുക്കി ജില്ലാ വൈസ് പ്രസിഡന്റ്‌ ഡോ പ്രീതി സി ജെ അധ്യക്ഷത വഹിച്ച യോഗം കെജിഎംഒഎ മിഡ്സോൺ വൈസ് പ്രസിഡന്റ്‌ ഡോ അൻസൽ നബി ഉദ്ഘാടനം ചെയ്തു.

ജനങ്ങൾക്കു നിലവാരമുള്ള ചികിത്സ കൊടുക്കാൻ ആശുപത്രികളിലെ ഡോക്ടർമാരുടെ എണ്ണം കൂട്ടാൻ സംഘടന ആവശ്യപ്പെടുമ്പോൾ വേണ്ട കൂടിയാലോചന ഇല്ലാതെ ആശാസ്ത്രീയമായി സമയം കൂട്ടാൻ ഓർഡർ ഇറക്കുക ആണ് സർക്കാർ ചെയ്തത്.അത്യാഹിത വിഭാഗത്തിൽ നിലവിൽ ഇടുക്കിയിലെ എല്ലാ ആശുപത്രികളിലും ഡോക്ടർമാരുടെ എണ്ണം കുറവാണ്. തൊടുപുഴ ജില്ലാശുപത്രിയിൽ 4 തസ്തിക ആണ് ആകെ ഉള്ളത് അതിൽ ഒരെണ്ണം ഒഴിഞ്ഞും കിടക്കുന്നു. ആ ജോലിയും സ്പെഷ്യലിറ്റി ഡോക്ടർമാർ ചെയ്യണം എന്നാണ് നിലവിലെ ഓർഡറിൽ ഉള്ളത്. ജനങ്ങൾക്കു അവരുടെ സേവനം കിട്ടുന്നില്ല എന്ന് മാത്രമല്ല തുമ്പിയെ കൊണ്ട് കല്ലെടുപ്പുക്കുക ആണ് എന്ന് യോഗം അഭിപ്രായപ്പെട്ടു. ​ഗൈനക്കോളജി ഉൾപ്പടെയുള്ള സ്പെഷ്യലിറ്റി തസ്തികകൾ കൂട്ടാതെയും ഉള്ള ഒഴിവുകൾ നികത്താതെയും ഇരുട്ട് കൊണ്ട് ഓട്ട അടക്കുന്ന പരിപാടി ആണ് പുതിയ ഓർഡറിൽ ഉള്ളത്. ഉള്ളവരെ കൊണ്ട് കൂടുതൽ പണി ചെയ്യിപ്പിച്ച് മനുഷ്യവകാശ ലംഘനം നടത്തുന്നതോടൊപ്പം ജനങ്ങൾക്കു ശെരി ആയ ചികിത്സ ലഭിക്കുന്നുമില്ല. മതിയായ ചർച്ചകൾ ഇല്ലാതെ സൂപ്രണ്ടിന്റെ സമയം10 മുതൽ 5 വരെ എന്നതിൽ നിന്നും 8 മുതൽ 3 മണി വരെ ആക്കിയതിലൂടെ ജനങ്ങൾക്കു ഓഫീസ് പ്രവർത്തന സമയം സുപ്രണ്ടിനെ കാണാൻ ഉള്ള അവസരം നഷ്ടപ്പെടുക ആണ്. ഒരു ഡോക്ടർ എത്ര സമയം ഒരു രോഗിക്ക് കൊടുക്കണം എന്ന് ഇപ്പോഴും സർക്കാർ ഓർഡറിൽ പറയാതെ ഡോക്ടർമാരെയും ജനങ്ങളെയും ഒരു പോലെ വഞ്ച്ചിക്കുക ആണെന്നു കെജിഎംഒഎ പറഞ്ഞു.

ഡോക്ടർമാരുടെ അവകാശങ്ങൾ നോക്കാതെ മനുഷ്യവകാശ ലംഘനം നടത്തിയ ഇത്തരം ഓർഡറുകൾ പൊതുജനങ്ങൾക്കു കൂടുതൽ ബുദ്ധിമുട്ട് ഉണ്ടാക്കാനെ സാധിക്കുക ഉള്ളൂ എന്ന് പ്രതിഷേധ യോഗം വിലയിരുത്തി. അതിനാൽ തന്നെയും ഈ ഓർഡർ അംഗീകരിക്കാൻ കഴിയില്ല എന്ന് കെജിഎംഒഎ അഭിപ്രായപ്പെട്ടു.

Leave a Comment

Your email address will not be published. Required fields are marked *