VBC NEWS THODUPUZHA

neyyasserykaran@gmail.com

98471 41115

വെങ്ങല്ലൂർ റ്റി.എം യു.പി സ്കൂളിലെ അധ്യാപകരെ ആദരിച്ചു

തൊടുപുഴ: ഉപജില്ലയിൽ 2025 – 2026 അധ്യയന വർഷത്തിൽ മികച്ച യു.പി സ്കൂളായി തിരഞ്ഞെടുക്കപ്പെട്ട വെങ്ങല്ലൂർ റ്റി.എം യു.പി സ്കൂളിലെ അധ്യാപകരെ പി.റ്റി.എയുടെ നേതൃത്വത്തിൽ ആദരിച്ചു. തൊടുപുഴ മുനിസിപ്പൽ വൈസ് ചെയർമാനും വാർഡ് കൗൺസിലറുമായ കെ ദീപക് അധ്യക്ഷത വഹിച്ച യോഗത്തിൽ തൊടുപുഴ മുനിസിപ്പൽ ചെയർപേഴ്സൺ സാബിറ ജലീൽ ചടങ്ങിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചു.

തുടർന്ന് എല്ലാ അധ്യാപകർക്കും മെമെന്റോകൾ നൽകി ആദരിച്ചു. അക്കാദമികം, കല, കായികം, ഭൗതിക സാഹചര്യം വികസനം, സാമൂഹ്യ പ്രതിബദ്ധത ഏറ്റെടുത്തുകൊണ്ടുള്ള പ്രവർത്തനങ്ങൾ തുടങ്ങിയവയ്ക്കെല്ലാം നേതൃത്വം നൽകിയ ഹെഡ്മിസ്ട്രസ് എം.ആർ സ്വപ്നയെ പൊന്നാട അണിയിച്ചു. എം.പി.റ്റി.എ പ്രസിഡൻ്റ് സൂര്യ സുരേഷ്, എസ്.എം.സി അംഗങ്ങളായ റഫീക്ക് പളളത്തുപറമ്പിൽ, ഐഷ അബൂബക്കർ, പി.റ്റി.എ എക്സിക്യൂട്ടീവ് അംഗം നസീർ എന്നിവർ ആശംസകൾ നേർന്നു. യോഗത്തിൽ പി.റ്റി.എ പ്രസിഡൻ്റ് ഇ.എച്ച് ഫൈസൽ സ്വാഗതവും എസ്.എം.സി ചെയർമാൻ ഷെമീർ കുഞ്ചാവീടൻ നന്ദിയും രേഖപ്പെടുത്തി.

Leave a Comment

Your email address will not be published. Required fields are marked *