VBC NEWS THODUPUZHA

neyyasserykaran@gmail.com

98471 41115

ജി സുധാകരൻ അണയാൻ പോകുന്ന തീ ആണെന്ന് സജി ചെറിയാൻ

ആലപ്പുഴ: 63 വർഷത്തെ സിപിഎം ബന്ധം ഉപേക്ഷിച്ച് വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ സ്വതന്ത്രനായി മത്സരിക്കാനൊരുങ്ങുന്ന ജി സുധാകരനെതിരേ രൂക്ഷ വിമർശനവുമായി സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. സുധാകരൻ അണയാൻ പോകുന്ന തീ ആണെന്നും അത് ആളിക്കത്തുമെന്നും സജി ചെറിയാൻ പറഞ്ഞു. പാർട്ടിക്കെതിരേ ആരു വന്നാലും ആലപ്പുഴയിലെ സഖാക്കൾ കൂടെ കാണില്ലെന്നും സജി ചെറിയാൻ കൂട്ടിച്ചേർത്തു. വിഷയത്തിൽ കൂടുതൽ മറുപടി പറയാനില്ലെന്നു പറഞ്ഞ മന്ത്രി പുകഞ്ഞകൊള്ളി പുറത്താണെന്നും അമ്പലപ്പുഴയിൽ എൽഡിഎഫ് മികച്ച വിജയം നേടുമെന്നും പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *