VBC NEWS THODUPUZHA

neyyasserykaran@gmail.com

98471 41115

നാമനിർദ്ദേശക പത്രികയിൽ യു.ഡി.എഫ് സ്ഥാനാർത്ഥിക്ക് പാർട്ടിയുടെ പേര് എഴുതുവാൻ പോലും ഭയം; പ്രൊഫ. ലോപ്പസ് മാത്യു

പാലാ: ജോസ്.കെ.മാണിക്കെതിരെ മത്സരിക്കുന്ന യു.ഡി.എഫ് സ്ഥാനാർത്ഥിക്ക് നാമനിർദ്ദേശക പത്രികയിൽ സ്വന്തം പാർട്ടിയുടേയോ മുന്നണിയുടേയോ പേര് എഴുതുവാൻ പോലും ഭയപ്പെട്ടതായി എൽ.ഡി.എഫ് ജില്ലാ കൺവീനർ പ്രൊഫ. ലോപ്പസ് മാത്യു പറഞ്ഞു. യു.ഡി.എഫിൽ നിന്നു പോലും മറച്ചു വച്ച് സ്വതന്ത്ര സ്ഥാനാർത്ഥിയായാണ് യു.ഡി.എഫ് സ്ഥാനാർത്ഥി പത്രിക സമർപ്പിച്ചിരിക്കുന്നത്. പിന്താങ്ങുന്ന യു.ഡി.എഫിനെ പോലും വഞ്ചിച്ചിരിക്കുകയാണ്. സ്വതന്ത്രനാണെന്നങ്കിൽ എപ്പോഴും ഏതു സമയത്തും എവിടേയ്ക്കും കാലുമാറുവന്നുള്ള സൗകര്യം ലഭ്യമാകുമെന്നതാണ് സ്വതന്ത്ര സ്ഥാനാർത്ഥിത്വം കൊണ്ടുള്ള ഗുണം. യു.ഡി.എഫ് ഒരിടത്തു പോലും പാലായിൽ സ്വതന്ത്രനാണ് മത്സരിക്കുകയെന്ന് പറഞ്ഞിട്ടില്ല രജിസ്ട്രേഷൻ മാത്രമുള്ള കെ.ഡി.പിയെന്ന പാർട്ടിക്കാണ് സീറ്റ് നൽകിയിരിക്കുന്നതെന്നും ലോപ്പസ് മാത്യു പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *