VBC NEWS THODUPUZHA

neyyasserykaran@gmail.com

98471 41115

രഞ്ജിത് തിങ്കളാഴ്ച്ച വരെ പൊലീസ് കസ്റ്റഡിയിൽ

കൊച്ചി: യുവനടിയെ ലൈംഗികമായ പീഡിപ്പിച്ചെന്ന കേസിൽ സംവിധായകൻ രഞ്ജിത്തിന് ജാമ്യമില്ല. എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി തിങ്കളാഴ്ചവരെ കസ്റ്റഡിയിൽ വിട്ടു . രഞ്ജിത്തിൻറെ ജാമ്യാപേക്ഷ കോടതി ചൊവ്വാഴ്ച പരിഗണിക്കും. കേസിൽ വിശദമായി ചോദ്യം ചെയ്യാനായി മൂന്ന് ദിവസം കൂടി രഞ്ജിത്തിനെ കസ്റ്റഡിയിൽ വീടണമെന്ന പ്രോസിക്യൂഷൻ വാദം കോടതി അംഗീകരിക്കുകയായിരുന്നു. ആരോഗ്യപ്രശ്‌നമുണ്ടെന്ന രഞ്ജിത്തിൻറെ അഭിഭാഷകൻ കോടതിയെ അറിയിച്ചെങ്കിലും ഇത് പരിഗണിച്ചില്ല. പുതുതായി നിർമിക്കുന്ന സിനിമയുടെ സെറ്റിൽ വച്ച് രഞ്ജിത് മോശമായി പെരുമാറിയെന്നാണ് ആരോപണം. യുവനടി ആദ്യം സിനിമയുടെ ആഭ്യന്തര പരാതി പരിഹാര സമിക്കാണ് പരാതി നൽകിയത്. പിന്നീട് പരാതി എറണാകുളം കമ്മിഷണർക്ക് കൈമാറുകയായിരുന്നു. ഇതോടെ സെറ്റിലെത്തി ചൊവ്വാഴ്ച പൊലീസ് രഞ്ജിത്തിനെ അറസ്റ്റു ചെയ്തത്.

Leave a Comment

Your email address will not be published. Required fields are marked *